TRENDING:

പ്രണയം അതിരില്ലാതെ: BJP എംഎൽഎയുടെ ഭാര്യയും പെൺസുഹൃത്തും തെരുവിൽ ഏറ്റുമുട്ടി

Last Updated:

എംഎൽഎയുടെ ജന്മദിനാഘോഷത്തിനിടെയാണ് ഭാര്യയും പെൺസുഹൃത്തും ഏറ്റുമുട്ടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യാവാത്മൽ (മഹാരാഷ്ട്ര): ബിജെപി എംഎൽഎയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും പെൺസുഹൃത്തും തെരുവിൽ ഏറ്റുമുട്ടി. മഹാരാഷ്ട്രയിലെ അർണി എംഎൽഎ രാജു നാരായൺ ടോഡ്സം ആണ് പൊതുജനമധ്യത്തിൽ നാണം കെട്ടത്. കൂട്ടത്തല്ലിനിടെ എംഎൽഎക്കും മർദനമേറ്റതായി പൊലീസ് പറഞ്ഞു. എംഎൽഎയുടെ ഭാര്യ അധ്യാപികയാണ്. രണ്ട് കുട്ടികളുമുണ്ട്. പക്ഷേ ബിജെപി പ്രവർത്തകയായ മറ്റൊരു സ്ത്രീയോടൊപ്പമാണ് എംഎല്‍എ താമസിച്ചുവരുന്നത്. എന്നാൽ ആദ്യഭാര്യയുമായി അദ്ദേഹം ബന്ധം വേർപ്പെടുത്തിയതുമില്ല. എംഎൽഎയുടെ 42ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അനുയായികൾ ഒരു കബഡി ടൂർണമെന്റ് സംഘടിപ്പിച്ചു. ഇവിടെ വച്ചാണ് ഭാര്യയും കാമുകിയും മുഖാമുഖം കണ്ടുമുട്ടിയതും അത് സംഘർഷത്തിലേക്ക് നീണ്ടതും.
advertisement

കബഡി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതിന് ശേഷം ടോഡ്സം കേക്ക് മുറിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഭാര്യയും പെൺസുഹൃത്തും തമ്മിൽ വാക്കേറ്റവും പിന്നീട് കയ്യാങ്കളിയുമുണ്ടായി. ഒപ്പം നിന്നവരും കൂടിയതോടെ ഇത് കൂട്ടത്തല്ലായി മാറി. ‌ഇതിനിടെ എംഎൽഎക്കും മർദനമേൽക്കുകയുമായിരുന്നു. ഒടുവിൽ പൊലീസ് ലാത്തിവീശി കൂടിനിന്നവരെ ഓടിച്ചശേഷമാണ് എംഎൽഎയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ് എംഎൽഎയുടെ സ്ത്രീ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ബിജെപി നേതാക്കള്‍ തയാറായിട്ടില്ല. ഇതേസ്ഥലത്ത് പ്രധാന മന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വനിതാ സംഘങ്ങളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുമുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രണയം അതിരില്ലാതെ: BJP എംഎൽഎയുടെ ഭാര്യയും പെൺസുഹൃത്തും തെരുവിൽ ഏറ്റുമുട്ടി