2025 മാർച്ച് 31 വരെ കാലാവധിയുള്ള കമ്മിറ്റിയിലേക്കാണ് കേരളത്തിൽനിന്നുള്ള പ്രതിനിധിയായി മുഹമ്മദ് ഫൈസിയെ ഉൾപ്പെടുത്തിയത്. തുടർച്ചയായി രണ്ട് തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സി. മുഹമ്മദ് ഫൈസി കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റാണ്. കോഴിക്കോട് കാരന്തൂരിലെ മർകസ് സ്ഥാപനങ്ങളുടെ ജനറൽ മാനേജറും സിറാജ് ദിനപത്രം പബ്ലിഷറുമാണ്.
'ഭൂമിയോളം ക്ഷമിച്ചാണ് നിൽക്കുന്നത്; ശക്തിയില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തത്': അബ്ദുള്ളക്കുട്ടി
ഭൂമിയോളം ക്ഷമിച്ചാണ് ആർ എസ് എസ് പ്രവർത്തകർ നിൽക്കുന്നതെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. പാലക്കാട്ടെ ആർ എസ് എസ് കുടുംബത്തിന് തിരിച്ചടിക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടല്ല. ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് ശാന്തിയും സമാധനവുമാണ്. അതിനൊപ്പമാണ് ബി ജെ പി നേതൃത്വവും നിൽക്കുന്നത്.
ശ്രീനിവാസന്റെ കൊലയ്‌ക്ക് ശേഷം ബി ജെ പി പ്രവർത്തകരുടെ വീടുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. മുൻപ് ചന്ദ്രേശഖരൻ കൊലപാതകം ഉണ്ടായപ്പോൾ സി പി എമ്മിന്റെ പാർട്ടി ഗ്രാമത്തിൽ ചെന്ന് പ്രതികളെ പിടിച്ച പോലീസ് നമ്മുടെ സേനയിൽ ഉണ്ട്.
മന്ത്രി ഗോവിന്ദൻ എസ് ഡി പി ഐയെ ന്യായീകരിക്കുകയാണ് ചെയ്തത്. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എസ് ഡി പി ഐ നിയന്ത്രിക്കുക പ്രായോഗികമല്ലെന്നാണ്. എന്നാൽ കോടിയേരി മനസിലാക്കേണ്ടത് ഇതിനേക്കാൾ വലിയ തീവ്രവാദികളായ സിമിയെ ഇവിടെ നിരോധിച്ചിട്ടുണ്ട്, കമ്യൂണിസ്റ്റ് ഭീകരരെ നിയന്ത്രിച്ചിട്ടുണ്ട്, അതിനാൽ സർക്കാരിന് കടുത്ത നടപടി വേണമെങ്കിൽ സ്വീകരിക്കാനാകും.
കർണാടക ഉൾപ്പെടെ ഇന്ത്യയിലെ നിരവധി സംസ്ഥാന സർക്കാരുകൾ ഈ തീവ്ര ഗ്രൂപ്പുകളെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് മേൽ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പിണറായിയും കോടിയേരിയും നിലപാട് പറയാൻ തയ്യാറാവണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.