TRENDING:

'ശബരിമല' ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി : ശബരിമല വിഷയം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ ആദ്യം അനുകൂലിച്ച ബിജെപി ദേശീയ നേതാക്കളുടെ ഇപ്പോഴത്തെ നിലപാടു മാറ്റം, വിഷയം ദേശീയ തലത്തില്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
advertisement

ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരായ സമരത്തിന് ബിജെപി പിന്തുണയുണ്ടാകുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്തെത്തി. സുപ്രീംകോടതിവിധി പുരോഗമന ആശയമാണെന്നും പുതിയ തലമുറ അത് ഉള്‍ക്കൊള്ളുമെന്നും ആയിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ മുന്‍നിലപാട്. എന്നാല്‍ പിന്നീട് ഒരു വിഭാഗത്തിന്റെ അവകാശം സംരക്ഷിക്കുന്നതിന് ഭൂരിപക്ഷ വിഭാഗത്തിന്റെ വിശ്വാസങ്ങള്‍ ഹനിക്കരുത് എന്ന്‌ വ്യക്തമാക്കി ജയ്റ്റ്‌ലി നിലപാട് മാറ്റുകയായിരുന്നു. ശബരിമലയിലേത് തുല്യതയുടെ ലംഘനമല്ല എന്ന് പരോക്ഷമായി പറഞ്ഞ മന്ത്രി വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കരുതലോടെ ആകണമെന്നും പറഞ്ഞിരുന്നു.

advertisement

ശബരിമലവിഷയത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി

കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനത്തിനിടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ബിജെപിയുടെ ദേശീയ പിന്തുണ ഉറപ്പ് നല്‍കിയത്. വിശ്വാസികള്‍ക്കെതിരെ നിലപാടെടുത്താല്‍ വേണ്ടിവന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കുെമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

ചോര വീഴ്ത്തി നടയടപ്പിക്കല്‍ : വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ശബരിമല വിഷയം ദേശീയതലത്തില്‍തന്നെ ഉയര്‍ത്തിക്കാണിക്കാനാണ് ബിജെപിയുടെ നീക്കം.നേതാക്കളുടെ പിന്തുണ വര്‍ദ്ധിക്കുന്നത് പ്രക്ഷോഭം ശക്തമാക്കാന്‍ സംസ്ഥാന ഘടകത്തിനും കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാവും നേതാക്കളുടെ ഈ പിന്തുണ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
'ശബരിമല' ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി