നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചോര വീഴ്ത്തി നടയടപ്പിക്കല്‍ : വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

  ചോര വീഴ്ത്തി നടയടപ്പിക്കല്‍ : വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

  • Share this:
   തിരുവനന്തപുരം: ചോര വീഴ്ത്തി നടയടപ്പിക്കുമെന്ന വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് കൊച്ചി പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എറണാകുളത്തെത്തിക്കുന്ന ഇയാളെ മൂന്ന് മണിക്ക് സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിക്കും.

   ശബരിമലയില്‍ രക്തം വീഴ്ത്തി നടയടപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന രാഹുലിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.നേരത്തെ ശബരിമലയില്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്ന രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതിനിടയിലാണ് വീണ്ടും അറസ്റ്റ്.

    

   First published: