നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലവിഷയത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി

  ശബരിമലവിഷയത്തിലൂന്നി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി

  • Share this:
   ശബരിമലവിഷയത്തിലുണ്ടായ മേല്‍കൈമുതലെടുത്ത് ഇടത് വലത് മുന്നണികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ അമിത്ഷായുടെ നിര്‍ദ്ദേശം.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിലനിര്‍ത്താനും ദേശീയ അദ്ധ്യക്ഷന്‍ സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കി.

   ചുവപ്പ് ഭീകരതയായിരുന്നു കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ബിജെപി തെരഞ്ഞെടുത്ത മുദ്രാവാക്യം. എന്നാല്‍ നിലവിലെ സാഹചര്യം മുതലെടുക്കാന്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള ഈ പ്രചരണരീതി ബിജെപി തല്‍കാലം മാറ്റിവയ്ക്കുകയാണ്.പകരം ശബരിമലവിഷയത്തെ പരാമാവധി സജീവമാക്കാനാണ് തീരുമാനം.സംസ്ഥാനത്തെത്തിയ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇതിന് പച്ചകൊടി നല്‍കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ശബരിമലവിഷയത്തെ സജീവമാക്കി നിര്‍ത്താത്താനാണ് തീരുമാനം.

   അധികാരത്തിലെത്തിയത് ബി.ജെ.പിയുടെ ദയാദാക്ഷിണ്യങ്ങളിലൂടെയല്ല; പിണറായി

   ശബരിമല വിഷയത്തിലെടുത്ത നിലപാടിനെചൊല്ലി ഇടത് വലത് മുന്നണികളില്‍ അസ്ഥസ്ഥരും ആശയകുഴപ്പവുമുള്ള നേതാക്കളെ പരമാവധി ബിജെപിയിലെത്തിക്കാനാണ് ശ്രമം. മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയഴ ഈ തന്ത്രം ബിജെപി കേരളത്തിലും പ്രയോഗിക്കുകയാണ്. മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കെപിസിസി മെമ്പറുമായ കെ രാമന്‍നായരുടെ പാര്‍ട്ടി പ്രവേശനം വലിയ പ്രചരണവിഷയമാക്കാനാണ് ബിജെപി നീക്കം.

   ജി രാമന്‍നായര്‍ക്ക് പുറമെ മുന്‍ ഐഎസ് ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍നായര്‍, മുന്‍ വനിതകമ്മീഷന്‍ അംഗം ജെ പ്രമീളദേവിയടക്കം 5 പേര്‍ അമിത്ഷായെ സന്ദര്‍ശിച്ച് ബിജെപി അംഗത്വം നേടിയിരുന്നു.പന്തളം മുതല്‍ തിരുവവന്തപുരം വരെ നടത്തിയ ലോംഗ് മാര്‍ച്ചിലൂടെ തെക്കന്‍ കേരളത്തില്‍ ശബരിമലവിഷയത്തില്‍ മേല്‍കൈ നേടാനായെന്നാണ് ബിജെപി വിലയിരുത്തല്‍.കാസര്‍കോഡ് മുതല്‍ പന്തളം വരെ നടത്തുന്ന രഥയാത്രയോടെ ഇത് വടക്കന്‍ കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലവിഷയത്തെ മുന്‍നിര്‍ത്തി എന്‍എസ്എസുമായി കൂടുതല്‍ അടുക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

   First published: