അടുത്തിടെ പുറത്തുവന്ന ഡിഎംകെ സര്‍ക്കാരിന്‍റെ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‌റെയും ഫോട്ടോയ്‌ക്കൊപ്പം ചൈനീസ് പതാക പതിപ്പിച്ച ബഹിരാകാശ റോക്കറ്റ് ഉള്‍ക്കൊള്ളിച്ചത് വിവാദമായിരുന്നു.
പ്രധാനമന്ത്രി തറക്കല്ലിട്ട തൂത്തുക്കുടി ജില്ലയിലെ കുലശേഖരപട്ടണത്തിലെ പുതിയ ഐഎസ്ആര്‍ഒ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വേണ്ടിയാണ് പരസ്യം തയ്യാറാക്കിയത്. ചൈനയോടുള്ള ഡിഎംകെയുടെ പ്രതിബദ്ധതയുടെയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തോടുള്ള അവരുടെ തികഞ്ഞ അവഗണനയുടെയും ഉദാഹരണമാണ് പ്രമുഖ തമിഴ് ദിനപത്രങ്ങള്‍ക്ക് ഡിഎംകെ മന്ത്രി അനിതാ രാധാകൃഷ്ണന്‍ നല്‍കിയ പരസ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ആരോപിച്ചു.
റോക്കറ്റ് ലോഞ്ച് പാഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ പത്രപരസ്യത്തിൽ ചെറിയ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മത്സ്യത്തൊഴിലാളി ക്ഷേമ-ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞിരുന്നു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്ന പരസ്യത്തിലെ ചൈനീസ് പതാകയുടെ ചിത്രം പരസ്യം രൂപകൽപ്പന ചെയ്തവർക്ക് പറ്റിയ അബദ്ധമാണ്, അത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.