ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പരിശീലന പരിപാടിയായ 'അഭ്യാസ് വർഗ'യിൽ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് പാർട്ടിയിലെ മുഴുവൻ എംപിമാർക്കും ഞായറാഴ്ച നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്ന്, നാല് തിയതികളിൽ രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നുള്ള സന്ദേശം പാർട്ടിയുടെ പാർലമെന്‍ററി ഓഫീസ് എല്ലാ എംപിമാർക്കും അയച്ചു. ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയും പരിശീലന പരിപാടിയിൽ പങ്കെടുക്കും.
'അമ്മ മകനെ ചുംബിച്ചാൽ അത് ലൈംഗികത ആകുമോ?'; അസം ഖാന് പ്രതിരോധം തീർത്ത് ജിതൻ റാം മാഞ്ചി
advertisement
"ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയും ഓഗസ്റ്റ് നാല് ഞായറാഴ്ചയും എല്ലാ ബി ജെ പി എംപിമാരും രാജ്യ തലസ്ഥാനത്ത് ഉണ്ടായിരിക്കണം. ന്യൂഡൽഹിയിൽ രണ്ടു ദിവസത്തെ 'അഭ്യാസ് വർഗ' ഉണ്ടായിരിക്കുന്നതാണ്" - ബി ജെ പി എംപിമാർക്ക് ഞായറാഴ്ച അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി തലവൻ അമിത് ഷായും നിലവിലെ പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് എംപിമാർക്ക് വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.