'അമ്മ മകനെ ചുംബിച്ചാൽ അത് ലൈംഗികത ആകുമോ?'; അസം ഖാന് പ്രതിരോധം തീർത്ത് ജിതൻ റാം മാഞ്ചി

Last Updated:

സ്പീക്കർ കസേരയിൽ ഉണ്ടായിരുന്ന ബി ജെ പി എംപി രമാദേവിക്ക് എതിരെ ആയിരുന്നു അസം ഖാന്‍റെ ലൈംഗികച്ചുവയുള്ള സംസാരം.

ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സമാജ് വാദി പാർട്ടി എംപി അസം ഖാനെ പ്രതിരോധിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവം മോർച്ച നേതാവുമായ ജിതൻ റാം മാഞ്ചി. സ്പീക്കർ കസേരയിൽ ഉണ്ടായിരുന്ന ബി ജെ പി എംപി രമാദേവിക്ക് എതിരെ ആയിരുന്നു അസം ഖാന്‍റെ ലൈംഗികച്ചുവയുള്ള സംസാരം.
‘താങ്കളുടെ കണ്ണില്‍ നോക്കിക്കൊണ്ട് സംസാരിക്കാന്‍ മനസ് കൊതിക്കുന്ന അത്രയും നല്ലയാളാണ് താങ്കള്‍ എന്നാണ് എനിക്കു തോന്നുന്നത്.’ എന്നായിരുന്നു സ്പീക്കർ കസേരയിലിരുന്ന രമാ ദേവിയെക്കുറിച്ച് അസം ഖാന്‍ പറഞ്ഞത്. എന്നാൽ, ഇതിനെതിരെ ബി ജെ പി രംഗത്തു വന്നു. അസം ഖാൻ മാപ്പു പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ഈ രീതിയിലല്ല സംസാരിക്കേണ്ടത്, ഈ വാക്കുകൾ പിൻവലിക്കണമെന്ന് രമാദേവിയും പറഞ്ഞിരുന്നു.
advertisement
എന്നാൽ, പാർലമെന്‍റിന് അകത്തും പുറത്തും അസം ഖാന്‍റെ പരാമർശത്തിൽ വിവാദം പുകയുന്നതിനിടെയാണ് ജിതൻ റാം മാഞ്ചിയുടെ രംഗപ്രവേശം. "സഹോദരനും സഹോദരിയും കാണുമ്പോൾ പരസ്പരം ചുംബിച്ചാൽ അത് ലൈംഗികത ആകുമോ? അമ്മ മകനെ ചുംബിച്ചാലും മകൻ അമ്മയെ ചുംബിച്ചാലും അത് ലൈംഗികത ആകുമോ? അസം ഖാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാണ്. അതുകൊണ്ട് അദ്ദേഹം ക്ഷമായാചനം നടത്തണം, പക്ഷേ രാജിവെക്കേണ്ട കാര്യമില്ല" - അസംഖാൻ പറഞ്ഞു.
അതേസമയം, എസ് പി നേതാവായ എസ് റ്റി ഹസനും അസം ഖാന് പിന്തുണയുമായി എത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
'അമ്മ മകനെ ചുംബിച്ചാൽ അത് ലൈംഗികത ആകുമോ?'; അസം ഖാന് പ്രതിരോധം തീർത്ത് ജിതൻ റാം മാഞ്ചി
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement