TRENDING:

മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന് അഭിപ്രായ സർവേ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവേ. രാജസ്ഥാനിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമ്പോൾ മധ്യപ്രദേശിലും ഛത്തീസ്ഗ‍ഢിലും കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് സി- വോട്ടർ ഏബിപി ന്യൂസ് പ്രവചനം.
advertisement

2013ൽ വസുന്ധരരാജെയുടെ നേതൃത്വത്തിൽ ചരിത്രവിജയം നേടി അധികാരത്തിലെത്തിയ രാജസ്ഥാനിൽ ഇത്തവണ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് സീവോട്ടർ സർവെയിൽപറയുന്നത്. 200ൽ 163 സീറ്റുകളായിരുന്നു കഴിഞ്ഞതവണ ബിജെക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ കോൺഗ്രസ് 142 സീറ്റുകൾ നേടി അധികാരം പിടിക്കുമെന്നും ബിജെപി 56 സീറ്റുകളിലേക്കൊതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.

സോണിയയുടെ മണ്ഡലത്തിൽ എംപി ഫണ്ട് ചെലവഴിക്കാൻ ജെയ്റ്റ്‌ലി

കഴിഞ്ഞ 15 വർഷമായി ഭരണത്തിലുള്ള മധ്യപ്രദേശിലും ഛത്തിസ്ഗഡ്‌ഢിലും ഭരണവിരുദ്ധവികാരം ബിജെപിക്ക് തിരിച്ചടിയാകും. 230-സീറ്റുകളുള്ള മധ്യപ്രദേശിൽ കോൺഗ്രസിന് മേൽകൈ ലഭിക്കും. സർവേ പ്രകാരം

advertisement

കോൺഗ്രസ് 122 സീറ്റുകൾ നേടുമ്പോൾ ബിജെപിയുടെ പ്രകടനം 108 സീറ്റുകളിൽ അവസാനിക്കും. 90 സീറ്റുകൾ ഉള്ള ഛത്തിസ്ഗഢിൽ 47 സീറ്റുകൾ നേടി കോൺഗ്രസ് അധികാരം പിടിക്കുമെന്നും സർവേ പറയുന്നു. ബിജെപി 41 സീറ്റുകൾ നേടുമ്പോൾ ബി.എസ്.പിയും അജിത് ജോജിയുടെ പാർട്ടിയായ ജനത കോൺഗ്രസ് ഛത്തിസ്ഗഢും നിർണായകമായേക്കുമെന്ന സൂചനയും അഭിപ്രായ സർവേ നൽകുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്നു സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന് അഭിപ്രായ സർവേ