TRENDING:

ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം; വെടിവെച്ചത് കൂട്ടത്തിലുള്ളവർ തന്നെയെന്ന് ബംഗാള്‍ പൊലിസ്

Last Updated:

പ്രവർത്തകനെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന ആരോപണവുമായി ബിജെപി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് എത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗാളിലെ സിലിഗുരിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ നടന്ന ഏറ്റുമുട്ടലിന് ഒടുവിൽ ബിജെപി പ്രവർത്തകനായ ഉല്ലെന്‍ റോയി വെടിയേറ്റ് മരിച്ചിരുന്നു. പ്രവർത്തകനെ പൊലീസ് വെടിവെച്ച് കൊന്നതാണെന്ന ആരോപണവുമായി ബിജെപി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി പൊലീസ് എത്തിയിരിക്കുന്നത്.
advertisement

പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് വെടിവെക്കാൻ ഉപയോഗിച്ച തോക്ക് പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ളതല്ല. മാത്രമല്ല, അടുത്തിനിന്നാണ് വെടിയേറ്റിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതിഷേധക്കാരുടെ ഇടയിൽ നിന്ന് തന്നെയാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് പൊലീസ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയാണ് പോസ്റ്റുമോർട്ടം പരിശോധന നടത്തിയത്.

Also Read Local Body Elections 2020 | സര്‍ക്കാര്‍ പദ്ധതികളിൽ സന്ദർശനം; മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് BJP

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിഷേധത്തിന് വന്നവരുടെ കൈയ്യിൽ ആയുധങ്ങള്‍ ഉണ്ടായിരുന്നു. പ്രതിഷേധ പരിപാടികളില്‍ ആയുധധാരികളെ കൊണ്ടുവന്ന് വെടിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും പൊലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകം; വെടിവെച്ചത് കൂട്ടത്തിലുള്ളവർ തന്നെയെന്ന് ബംഗാള്‍ പൊലിസ്
Open in App
Home
Video
Impact Shorts
Web Stories