കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയതിന് പിന്നാലെ രാജസ്ഥാനിലും ബൂത്ത് ലെവൽ ഓഫിസറായി (ബിഎൽഒ) ജോലി ചെയ്യുന്ന യുവാവ് ജീവനൊടുക്കി. നഹ്രി കാ ബാസിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജംഗിദ് (45) ആണ് ജീവനൊടുക്കിയത്.
എസ്‌ഐആർ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ജോലികളിൽ മുകേഷ് കടുത്ത സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.ബിന്ദയക റെയിൽവേ ക്രോസിന് സമീപം ട്രെയിനിന് മുന്നിൽ ചാടിയാണ് ജീവനൊടുക്കിയത്.
advertisement
സംഭവത്തിന് തൊട്ടുമുമ്പ് അദ്ദേഹം മോട്ടോർ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായി സഹോദരൻ ഗജാനന്ദ് പറഞ്ഞു.സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻഷൻ ഭീഷണിയുണ്ടെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും സഹോദരൻ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Rajasthan
First Published :
Nov 17, 2025 11:23 AM IST
