ഒക്ടോബർ 26 ന് കൊല ചെയ്യപ്പെട്ട തോമറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബല്ലഭാഗിലെ നാട്ടുകാർ ദേശീയപാത ഉപരോധിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ബല്ലഭാഗിലെ 36 സമുദായങ്ങളിലെ ആളുകൾ മഹാപഞ്ചായത്തും വിളിച്ചു ചേർത്തിരുന്നു.
Also Read പട്ടാപ്പകൽ കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്നു; രണ്ട് പേർ അറസ്റ്റിൽ
ബല്ലഭാഗിലെ ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നിരവധി പേരെ പൊലീസ് പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്തിരുന്നു. മഹാപഞ്ചായത്ത് നടത്തുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് ഹരിയാന പോലീസ് ഡിസിപി സുമർ സിംഗ് പറഞ്ഞു.
advertisement
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. പരീക്ഷയ്ക്കായി കോളേജിൽ എത്തിയ യുവതി തിരിച്ചു പോകുമ്പോഴായിരുന്നു സംഭവം. ഒരു വാഹനത്തിൽ സംഭവസ്ഥലത്തെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തി. യുവതിയെ വാഹനത്തിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചുവെങ്കിലും അവർ എതിർത്തു. തുടർന്ന് പ്രതികളിലൊരാൾ യുവതിയെ വെടിവക്കുകയായിരുന്നു.
