പട്ടാപ്പകൽ കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്നു; രണ്ട് പേർ അറസ്റ്റിൽ
- Published by:user_49
Last Updated:
പെൺകുട്ടിയെ യുവാക്കൾ വെടിവെക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചു
ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ കോളേജിന് പുറത്ത് 21 കാരിയായ യുവതിയെ പട്ടാപ്പകൽ യുവാക്കൾ വെടിവെച്ചു കൊന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. മണിക്കൂറുകളോളം നടന്ന തെരച്ചിലിനൊടുവിൽ പ്രധാന പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
പരീക്ഷയ്ക്കായി കോളേജിൽ എത്തിയ യുവതി തിരിച്ചു പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു വാഹനത്തിൽ സംഭവസ്ഥലത്തെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തി. യുവതിയെ വാഹനത്തിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചുവെങ്കിലും അവർ എതിർത്തു. തുടർന്ന് പ്രതികളിലൊരാൾ യുവതിയെ വെടിവക്കുകയായിരുന്നു.
#CaughtOnCam | 21-year-old woman shot dead in Haryana's Faridabad by alleged molester. pic.twitter.com/BBFLhnKd4e
— CNNNews18 (@CNNnews18) October 27, 2020
advertisement
പ്രാഥമിക അന്വേഷണത്തിനിടെ പ്രതികളിലൊരാൾക്ക് അവളെ അറിയാമെന്ന് വ്യക്തമായിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ബല്ലഭ്ഗഡ് സംഭവത്തിലെ കുറ്റവാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
Location :
First Published :
October 27, 2020 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പട്ടാപ്പകൽ കോളേജിന് മുമ്പിൽ 21കാരിയെ വെടിവെച്ചു കൊന്നു; രണ്ട് പേർ അറസ്റ്റിൽ


