TRENDING:

ട്രെയ്‌നിലെ മൊബൈൽ ഫോൺ മോഷ്‌ടാവിനെ പിടിക്കാനുള്ള ശ്രമത്തിൽ ബി.എസ്.എഫ്. ജവാന് ഇരുകാലുകളും നഷ്‌ടമായി

Last Updated:

ജലന്ധറിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബിഎസ്എഫ് ജവാൻ അമൻ ജയ്‌സ്വാൾ ആണ് അപകടത്തിൽപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി-അമൃത്സർ ഷാൻ-ഇ-പഞ്ചാബ് എക്സ്പ്രസിൽ നിന്ന് ഫോണുമായി ഓടിപ്പോയ മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ് - Border Security Force) ജവാന് രണ്ട് കാലുകളും നഷ്ടപ്പെട്ടു. ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) ആണ് വിവരം അറിയിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ജലന്ധറിലേക്ക് യാത്ര ചെയ്യുന്നതിനിടെ ബിഎസ്എഫ് ജവാൻ അമൻ ജയ്‌സ്വാൾ ആണ് അപകടത്തിൽപ്പെട്ടത്. ലുധിയാനയിലെ ദാമോറിയ പാലത്തിൽ വെച്ചാണ് സംഭവം എന്ന് ലുധിയാനയിലെ ഒരു ജിആർപി ഉദ്യോഗസ്ഥൻ പറഞ്ഞു. മോഷ്ടാവിനെ പിന്തുടരാൻ ജവാൻ ശ്രമിച്ചെങ്കിലും ഇരുവരും ട്രെയിനിൽ നിന്ന് വീണു. മോഷ്ടാവ് പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടെങ്കിലും ജവാന്റെ രണ്ട് കാലുകളും ട്രെയിനിനടിയിൽ പെട്ടു. ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (ഡിഎംസിഎച്ച്) പരിക്കേറ്റ കാലുകൾ മുറിച്ചുമാറ്റിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ദൗർഭാഗ്യകരമായ സംഭവം നടന്നതെന്നും പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ലുധിയാനയിലെ ജിആർപി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇൻസ്പെക്ടർ പൽവീന്ദർ സിംഗ് പറഞ്ഞു.

advertisement

2023 ലെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 304 (2) (തട്ടിക്കൊണ്ടുപോകൽ), 311 (കൊള്ള നടത്തൽ) എന്നിവ പ്രകാരം ജിആർപി ലുധിയാന പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Summary: A BSF jawan lost both his legs in a bid to catch a mobile phone snatcher in the Punjab-bound train. The information was handed over by the Government Railway Police. His legs were amputated in the Dayanand Medical College and Hospital

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ട്രെയ്‌നിലെ മൊബൈൽ ഫോൺ മോഷ്‌ടാവിനെ പിടിക്കാനുള്ള ശ്രമത്തിൽ ബി.എസ്.എഫ്. ജവാന് ഇരുകാലുകളും നഷ്‌ടമായി
Open in App
Home
Video
Impact Shorts
Web Stories