Also Read - പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു; വ്യോമസേനയുടെ 20 % അടിസ്ഥാന സൗകര്യങ്ങളും തകര്‍ത്തു
advertisement
സാഹുവിന്റെ കുടുംബം അദ്ദേഹത്തിന്റെ മോചനത്തിനായി ഇന്ത്യൻ അധികാരികളെ സമീപിച്ചിരുന്നു. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ സാഹുവിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍നില്‍ക്കെയാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.
കുടുംബത്തിന് ആശ്വാസമേകുന്ന നടപടിയാണുണ്ടായതെന്നും ഇന്ന് രാവിലെ പി കെ സാഹു ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാവിലെ 10.30ഓടെ അട്ടാരി വാഗ അതിർത്തി വഴി ജവാനെ തിരികെ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. 'പാകിസ്ഥാന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ സ്വദേശത്തേക്ക് എത്തിക്കുന്നത് സാധ്യമായി' -ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു.
Summary: BSF jawan, who was captured by Pakistani Rangers after the Pahalgam terror attack, returned to India this morning, days after an "understanding" between the two countries.