സർവേയുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൾ സുജാതയും ഭർത്താവുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ മകന്റെ വീട്ടിലേക്ക് പോയതിനെത്തുടർന്ന് പത്ത് ദിവസത്തോളം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.
ആദ്യ ദിവസം കള്ളൻ എൽഇഡി ടിവി ഉൾപ്പെടെയുള്ള വസ്തുക്കൾ വീട്ടിൽ നിന്നും മോഷ്ടിച്ചു. വീട് ആളില്ലാതെ കിടക്കുകയാണെന്ന് മനസ്സിലാക്കിയ കള്ളൻ തൊട്ടടുത്ത ദിവസം വീണ്ടും എത്തി. ഈ സമയത്താണ് ചുവരിൽ സർവേയുടെ ചിത്രം കാണുന്നത്.
ഇതോടെ കള്ളന് താൻ കയറിയ വീട് സർവേയുടേതാണെന്ന് മനസ്സിലാവുകയും മോഷ്ടിച്ച വസ്തുക്കൾ എല്ലാം തിരികെ എത്തിക്കുകയും ചെയ്തു. ഉടമസ്ഥർ തിരികെ എത്തിയപ്പോഴാണ് ക്ഷമാപണം നടത്തിക്കൊണ്ടുള്ള കള്ളന്റെ കുറിപ്പ് കണ്ടെടുക്കുന്നത്.
advertisement
ഞായറാഴ്ച വീട്ടിലേക്ക് തിരികെ എത്തിയ സുജാതയും ഭർത്താവുമാണ് കുറിപ്പ് കണ്ടെത്തിയതെന്ന് നേറൽ പോലീസ് ഇൻസ്‌പെക്ടറായ ശിവാജി ധാവലെ പറഞ്ഞു. ടിവിയിൽ നിന്നുൾപ്പെടെ ലഭിച്ച വിരലടയാളങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010 ഓഗസ്റ്റ് 16 ന് തന്റെ 84-ാം വയസ്സിലാണ് സർവേ അന്തരിക്കുന്നത്. മുംബൈയിൽ ജനിച്ച സർവേയുടെ കവിതകൾ അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടങ്ങളെ തുറന്ന് കാട്ടുന്നവയായിരുന്നു. അനാഥനായി മുംബൈ തെരുവുകളിൽ വളർന്ന സർവേ കവിയാകുന്നതിന് മുൻപ് വീടുകളിലും ഹോട്ടലുകളിലും കൂടാതെ വളർത്തു മൃഗങ്ങളുടെ പരിപാലകനായും, പാൽ വിതരണക്കാരനായും ജോലികൾ ചെയ്തു. തന്റെ കവിതകളിലൂടെ തൊഴിലാളി വർഗ്ഗത്തെ മഹത്വവൽക്കരിച്ച സർവേ മറാത്തി സാഹിത്യത്തിലെ സ്ഥാപിത മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു.