ഈ നിക്ഷേപം ഇന്ത്യയിലെ സെമികണ്ടക്ടർ വ്യവസായത്തെ ഉത്തേജിപ്പിക്കുമെന്നും ഇന്ത്യയെ ഈ മേഖലയിലെ നിർണായക ശക്തിയാക്കി മാറ്റും എന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇന്ത്യയെ സെമികണ്ടക്ടർ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമായി മാറ്റുകയെന്ന പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണം കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് ഇന്ത്യ അംഗീകാരം നൽകാൻ കാരണം.
ഇന്ത്യയിൽ നിക്ഷേപം നടത്താൻ യുഎസ് ചിപ്പ് കമ്പനികൾക്ക് അമേരിക്കൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് മൈക്രോൺ ടെക്‌നോളജിയുടെ ഇന്ത്യയിലെ നിക്ഷേപം. ഇതുവഴി ചൈനയിൽ വ്യവസായം നടത്തുന്നതിന്റെ അപകടസാധ്യതകൾ കുറക്കാനുമാണ് അമേരിക്കൻ കമ്പനികളുടെ നീക്കം.
advertisement
ജൂണ്‍ 21 മുതല്‍ 24വരെയാണ് മോദിയുടെ യുഎസ് പര്യടനം. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടത്തുന്ന യോഗാ ദിനാഘോഷങ്ങളിലും മോദി പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒപ്പം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലും നരേന്ദ്രമോദി പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സന്ദര്‍ശനത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുമായി മോദി സംവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗിക സന്ദര്‍ശനമെന്ന നിലയില്‍ (State Visit) മോദി യുഎസിലേക്ക് നടത്തുന്ന ആദ്യത്തെ യാത്രയാണിത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആറാമത്തെ യുഎസ് സന്ദര്‍ശനം കൂടിയാണിത്.
നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയുമായും ഡോണാള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രണ്ടാം തവണയാണ് നരേന്ദ്രമോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. രണ്ട് തവണ അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവ് കൂടിയാണ് നരേന്ദ്രമോദി. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്താണ് ആഘോഷ പരിപാടികള്‍ നടക്കുക.
Summary: Prior to the visit of Prime Minister Narendra Modi to the US, the cabinet has given nod to Micron Technology’s plan in establishing a semi-conductor plant for a massive investment of $2.7 billion
