കേസിലെ യഥാർത്ഥ സ്ഥിതി വിവരിച്ച് പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കാനും പൊലീസിനോടും ആശുപത്രി അതോറിറ്റിയോടും കോടതി നിർദേശിച്ചു. ഓഗസ്റ്റ് 21-ന് കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയതാണ് ഹൈക്കോടതി ബെഞ്ച്. മുതിർന്ന അഭിഭാഷകൻ ബികാഷ് രഞ്ജൻ ഭട്ടാചാര്യയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായത്
യുവ ഡോക്ടറുടെ സഹപ്രവർത്തകർ പങ്കാളികളാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. സംഭവ സമയത്ത് പ്രിൻസിപ്പലായിരുന്നു ഡോ.സന്ദീപ് ഘോഷിനെയും സസ്പെൻഡ് ചെയ്യപ്പെട്ട മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ 4 ഡോക്ടർമാരെയും സി ബിഐ ചോദ്യം ചെയ്തിരുന്നു. പ്രിൻസിപ്പലിനെ സിബിഐ കസ്റ്റഡിയിലെടുത്തു.
advertisement
ഡോക്ടറുടെ കൊലപാതകത്തിന് പുറമേ പൊലീസിന്റെയും കോളേജ് അധികൃതരുടെ വീഴ്ചയെ കുറിച്ചും സിബിഐ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലും നഴ്സിംഗ് യൂണിറ്റിലും അക്രമം ഉണ്ടായത്. അക്രമികൾ രണ്ട് പൊലീസ് വാഹനങ്ങളും തകർത്തിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്നാണ് ആരോപണം. എന്നാൽ, തെളിവുനശിപ്പിക്കാൻ തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളേജിലെ പി ജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ രാജ്യവ്യാപകമായി ഡോക്ടർമാർ സമരത്തിലാണ്. ഇന്ന് രാവിലെ 6 മണിക്ക് തുടങ്ങിയ സമരം നാളെ രാവിലെ വരെ തുടരും.