Also Read- ‘ഇന്ത്യ ഇടപെട്ടു എന്നതിന് യാതൊരു തെളിവുമില്ല’; ഇന്ത്യ – കാനഡ നയതന്ത്ര സംഘര്‍ഷത്തില്‍ ശശി തരൂര്‍
2014 നവംബർ 14ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷവും, ഹർദീപ് സിങ്ങിന്റെ പൗരത്വ അപേക്ഷ എങ്ങനെയാണ് അംഗീകരിച്ചതെന്ന് കാഡനയുമായുള്ള ചർച്ചയിൽ ഇന്ത്യൻ സർക്കാർ ആരാഞ്ഞിരുന്നു. പഞ്ചാബിലെ കോട്ട്‌വാലി പോലീസ് സ്‌റ്റേഷനിൽ ഹർദീപിനെതിരേ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ആദ്യ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. 2016ൽ റോപറിലെ നുർപുർ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തപ്പോഴാണ് രണ്ടാമത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
advertisement
”2015 മാർച്ച് 3-ന് ഹർദീപ് സിങ് നിജ്ജാറിന് കനേഡിയൻ പൗരത്വം ലഭിച്ചിട്ടുണ്ടെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും. ഹർദീപ് കനേഡിയൻ ആയിരുന്നില്ലെന്ന അടിസ്ഥാനരഹിതമായ കിംവദന്തികളെ ഇത് ഇല്ലാതാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, ചൊവ്വാഴ്ച സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ പറഞ്ഞു. എന്നാൽ, ബുധനാഴ്ച മന്ത്രി മറ്റൊരു പോസ്റ്റ് എക്‌സിൽ പങ്കുവെച്ചു. ”ഞാൻ പറഞ്ഞതിലും നേരത്തെ 2007 മേയ് 25ന് ഹർദീപ് കനേഡിയൻ പൗരനായി. തീയതികളിലെ പിഴവ് തിരുത്തേണ്ടത് എന്റെ ഉത്തരവാദിത്വമാണ്, ”അദ്ദേഹം കുറിച്ചു. മന്ത്രിയുടെ പുതിയ അവകാശവാദത്തെ ഇന്ത്യൻ അന്വേഷണ ഏജൻസികൾ സംശയത്തോടെ വീക്ഷിക്കുകയാണ്.
1997 മുതൽ 2015 വരെ ഹർദീപ് എങ്ങനെയാണ് കാനഡയിൽ താമസിച്ചതെന്ന് ഇന്ത്യ ഒട്ടാവയോട് അന്വേഷിച്ചിരുന്നു. രവി ശർമ എന്ന പേരിൽ നൽകിയ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഹർദീപ് 1997 ഫെബ്രുവരി 10ന് വിമാനമാർഗം കാനഡയിലെ ടൊറന്റോയിൽ എത്തുകയായിരുന്നു. യുപിയിലെ തന്റെ ബന്ധുവിന്റെ വീട്ടിൽ ഒളിച്ചുതാമസിക്കവെ 1995-ൽ പഞ്ചാബ് പോലീസ് ഹർദീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ശേഷം 1996-ൽ ഇയാൾ മുടി മുറിച്ചു.
1998 ജൂണിൽ ഇയാൾ കാനഡയിൽ അഭയം തേടി. ഇന്ത്യയിൽ പീഡിപ്പിക്കപ്പെട്ടു ഏന്നു സൂചിപ്പിക്കുന്ന മെഡിക്കൽ റെക്കോഡുകൾ സഹിതമാണ് ഹർദീപ് സത്യവാങ് മൂലം നൽകിയത്. എന്നാൽ, ഇയാളുടെ അപേക്ഷ കനേഡിയൻ അധികൃതർ അന്ന് നിരസിക്കുകയായിരുന്നു.
1998 നവംബർ 21-ന് ഹർദീപിന്റെ അപേക്ഷ നിരസിക്കപ്പെട്ട് രണ്ടാഴ്ചക്കുള്ളിൽ, തന്നെ സ്‌പോൺസർ ചെയ്ത സ്ത്രീയെ ഹർദീപ് വിവാഹം ചെയ്തു. ഈ സ്ത്രീ 1997 ലാണ് കാനഡയിൽ എത്തിയതെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അന്ന് മറ്റൊരാളായിരുന്നു ഇവരുടെ ഭർത്താവെന്നും ഇയാളുടെ സ്‌പോൺസർഷിപ്പിലാണ് ഈ സ്ത്രീ കാനഡയിൽ എത്തിച്ചേർന്നതെന്നും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.