നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനക്കും മതേതര മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി. മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികൾ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡ് ഈ വ്യവസ്ഥകൾ ഉപയോഗപ്പെടുത്തിയെന്നും സിബിസിഐ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും. മുനമ്പം ഉൾപ്പടെയുള്ള ഭൂമി തർക്കങ്ങൾക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കുമെന്നും സിബിസിഐയുടെ വാർത്താകുറിപ്പിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം എന്നും സിബിസിഐ വ്യക്തമാക്കി
advertisement
അതേസമയം, കെ.സി.ബി.സി നിലപാട് ഏറ്റെടുത്ത കേന്ദ്രമന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു. കെ.സി.ബി.സിയുടെ നിലപാട് ഏറ്റുപിടിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രീണന രാഷ്ട്രീയത്തിനായി എം.പിമാര്‍ ജനങ്ങളുടെ താല്‍പര്യം ഇല്ലാതാകരുതെന്നും കൂട്ടിച്ചേർത്തു.