TRENDING:

അഴിമതി ആരോപണം: സായ് ഡയറക്ടർ ഉൾപ്പടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു

Last Updated:

സ്പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദില്ലി: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ഡയറക്ടർ ഉൾപ്പടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സ്പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സായി ഡയറക്ടർ എസ് കെ ശർമ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്.
advertisement

ഡൽഹി ലോധി റോഡിലെ സ്പോർട്സ് അഡ്മിനിസ്ട്രേറ്റർ ഓഫീസില്‍ നടത്തിയ തിരച്ചിലിന് ഒടുവിലായിരുന്നു അറസ്റ്റ്. സായ് ഡയറക്ടർ എസ്.കെ ശർമ്മ, ജൂനിയർ അക്കൗണ്ട് ഓഫീസർ ഹരീന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജോളി, യുഡിസി വികെ ശർമ്മ, കോൺട്രാക്ടർ മന്ദീപ് അഹൂജ, യൂനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സിബിഐ പറഞ്ഞു.

CBI തലപ്പത്തെ രണ്ടാമൻ രാകേഷ് അസ്താനയെ നീക്കി

വൈകുന്നേരം അഞ്ച് മണിയോടെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്തുള്ള സായ് ഹെഡ്കോർട്ടേഴ്സിലെത്തിയ സിബിഐ ഉദ്യോഗസ്ഥർ ഓഫീസും പരിസരവും സീൽ ചെയ്തു. അറസ്റ്റ് ചെയ്തവരെ സിബിഐ ചോദ്യം ചെയ്ത് വരികയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
അഴിമതി ആരോപണം: സായ് ഡയറക്ടർ ഉൾപ്പടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു