ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ഫലം ലഭ്യമാണ്.
2025 സിബിഎസ്ഇ പ്ലസ് ടു ഫലം അറിയാൻ
∙ results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in സന്ദർശിക്കുക
∙ “CBSE 10th Results 2025” അല്ലെങ്കിൽ “CBSE 12th Results 2025” എന്നതിൽ ക്ലിക്ക് ചെയ്യുക
∙ നിങ്ങളുടെ റോൾ നമ്പർ, ജനനത്തീയതി, സുരക്ഷാ പിൻ എന്നിവ നൽകുക
∙ ഫലം കാണുന്നതിന് 'enter' ക്ലിക്ക് ചെയ്യുക
∙ താത്കാലിക മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കാം
advertisement
ഡിജിലോക്കർ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ സിബിഎസ്ഇ 12-ാം ക്ലാസ് ഡിജിറ്റൽ മാർക്ക്ഷീറ്റുകൾ അറിയാൻ കഴിയും. സിബിഎസ്ഇ വിഭാഗത്തിലേക്ക് പ്രവേശിക്കാനും ഫലത്തിന്റെ ഔദ്യോഗിക പകർപ്പ് ലഭിക്കുന്നതിനും നിങ്ങൾക്ക് ലോഗിൻ ഐഡി ഉണ്ടായിരിക്കണം.
കഴിഞ്ഞ വർഷത്തെ പന്ത്രണ്ടാം ക്ലാസ് വിജയശതമാനം 87.98 ശതമാനമായിരുന്നു. ഇത് 2023-നെകാൾ കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം, 2024 ലെ സിബിഎസ്ഇ പരീക്ഷയിൽ 99.91 ശതമാനം വിജയത്തോടെ തിരുവനന്തപുരം ആയിരുന്നു ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവച്ച ജില്ല.
