കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം പുറത്തുവന്നത്. ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ആശുപത്രി അധികൃതർ സെർവർ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി നൽകി. സിസിടിവി സെർവർ ഹാക്കിങ്ങിന് പിന്നിൽ പ്രവർത്തിച്ച ചിലരെ അന്ന് അറസ്റ്റ് ചെയ്‌തെങ്കിലും, ദൃശ്യങ്ങൾ ജൂൺ മാസം വരെയും ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽപ്പനയ്ക്ക് ലഭ്യമായിരുന്നുവെന്നാണ് റിപ്പോർട്ട്.
എന്നാൽ, ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്തുവന്നിട്ടുണ്ട്. ഈ പ്രസവാശുപത്രിയുടെ സിസിടിവി ഡാഷ്‌ബോർഡ് ഹാക്ക് ചെയ്യപ്പെട്ടത് ഇന്ത്യയിലുടനീളമുള്ള 80 സ്ഥാപനങ്ങളിൽ ഒന്നുമാത്രമാണ്. ഡൽഹി, പൂനെ, മുംബൈ, നാസിക്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് പുറമെ സ്കൂളുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സിനിമാ ഹാളുകൾ, ഫാക്ടറികൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും 2024ൽ ഹാക്കർമാർ ചോർത്തി.
advertisement
ദുർബലമായ പാസ്‌വേഡുകൾക്കെതിരെ മുന്നറിയിപ്പ്
ഹാക്ക് ചെയ്യപ്പെട്ട മിക്ക സ്ഥാപനങ്ങളിലും സിസിടിവി ഡാഷ്‌ബോർഡിന്റെ പാസ്‌വേർഡ് ‘admin123’ അല്ലെങ്കിൽ സമാനമായ ദുർബലമായ പാസ്‌വേഡുകൾ ആയിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. ഹാക്കർമാർ സ്ഥിരം വാക്കുകളും അക്കങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് നടത്തിയ 'ബ്രൂട്ട് ഫോഴ്‌സ് ആക്രമണം' വഴിയാണ് ഈ സെർവറുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടിയത്.
ഇത് ശക്തമായ പാസ്‌വേഡുകളുടെ ആവശ്യകതയും, സാധ്യമായ അവസരങ്ങളിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ ( പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു മുന്നറിയിപ്പാണ്.
