ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു.
ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളത്. അദ്ദേഹം വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement
സുലൂരിലെ സൈനിക താവളത്തിൽ നിന്ന് മി-സീരീസ് ഹെലികോപ്റ്റർ പറന്നുയർന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകർന്നു വീണത്. സംഭവം സ്ഥിരീകരിച്ച് ഇന്ത്യൻ എയർഫോഴ്‌സ് ഇങ്ങനെ ട്വീറ്റ് ചെയ്തു: “സിഡിഎസ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ഇന്ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടത്. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Bipin Rawat | ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത് രണ്ടാം തവണ; ആറുവർഷം മുമ്പ് നാഗാലാൻഡിൽ രക്ഷപെട്ടത് തലനാരിഴയ്ക്ക്
സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിന്‍റെ ഞെട്ടലിലാണ് രാജ്യം. തമിഴ്നാട്ടിലെ ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ബിപിൻറാവത്തും ഭാര്യയും സഞ്ചരിച്ച എംഐ-17വി5 എന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അതേസമയം ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ആറു വർഷം മുമ്പ് നാഗാലാൻഡിൽവെച്ച് ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപെട്ടത്.
2015ൽ നാഗാലാൻഡിൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഒറ്റ എഞ്ചിൻ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അന്ന് പറന്ന ഉടൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. അന്നത്തെ അപകടത്തിൽ ചെറിയ പരിക്ക് പോലുമില്ലാതെയാണ് റാവത്ത് രക്ഷപെട്ടത്. നാഗാലാൻഡിലെ ദിമാപൂരിലാണ് അന്ന് അപകടം ഉണ്ടായത്. എഞ്ചിൻ തകരാർ മൂലമാണ് അന്ന് ഹെലികോപ്ടർ തകർന്നുവീണത്.