രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷാ പ്രോട്ടോക്കോളുകൾ അടങ്ങിയ 'ബ്ലൂ ബുക്കിലെ' നിയമങ്ങൾ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. രാഷ്ട്രപതി സംസ്ഥാനത്ത് എത്തിയപ്പോൾ മുഖ്യമന്ത്രി മമത ബാനർജി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ സ്വീകരിക്കാനെത്താഞ്ഞത് ഗൗരവകരമായ പ്രോട്ടോക്കോൾ ലംഘനമായാണ് കേന്ദ്രം കണക്കാക്കുന്നത്. സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയത് എന്നതും ചട്ടങ്ങളുടെ ലംഘനമായി അധികൃതർ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ഇല്ലാതിരുന്നതിനെക്കുറിച്ചും കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോയ പാതയിൽ മാലിന്യങ്ങൾ നിറഞ്ഞുകിടന്നതും വലിയ ചർച്ചയായിരിക്കുകയാണ്. ഈ വീഴ്ചകൾക്ക് നേരിട്ട് ഉത്തരവാദികളായ ഡാർജിലിംഗ് ജില്ലാ മജിസ്‌ട്രേറ്റ്, സിലിഗുരി പോലീസ് കമ്മീഷണർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
