ലബനൻ പ്രസിഡന്റ് ജനറൽ ജോസഫ് ഖലീൽ ഔൻ ഉൾപ്പെടെ വിശിഷ്‌ട വ്യക്തികളും കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളും കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി 700-ൽപരം വ്യക്തികൾ ശുശ്രൂഷകളിൽ പങ്കെടുക്കും.
മാർച്ച് 25-ന് ലബനനിലെ അച്ചാനെയിലുള്ള പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. വൈകിട്ട് 4 മണിയ്ക്ക് പാത്രിയാർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്നത്.
ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിക്കും. മാർച്ച് 26ന് പരിശുദ്ധ ബാവായുടെ അധ്യക്ഷതയിൽ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ചേരും. 1994 ജനുവരി 16-ന് 33-ാം വയസ്സിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാണ് ഡമാസ്കസിൽ കൊച്ചി ഭദ്രാസനത്തിനു വേണ്ടി ജോസഫ് മാർ ഗ്രിഗോറിയോസിനെ മെത്രാപ്പൊലീത്തയായി വാഴിച്ചത്. 18 വർഷം യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി പ്രവർത്തിച്ചു.
advertisement