ആക്രി വിറ്റ് കഴിഞ്ഞ മാസം കേന്ദ്രസർക്കാരിന് ലഭിച്ചത് 800 കോടി. ഇത് 615 കോടി രൂപ ചെലവായ ഇന്ത്യയുടെ ചന്ദ്രയാൻ -3 ന്റെ ബജറ്റിനേക്കാൾ വളരെ കൂടുതലാണ്. 2021 ൽ വാർഷിക കാമ്പെയ്‌ൻ ആരംഭിച്ചതുമുതൽ, ഈ വർഷത്തെ കണക്കുകൾ പ്രകാരം സ്‌ക്രാപ്പ് വിൽപ്പനയിൽ നിന്നുള്ള മൊത്തം സർക്കാർ വരുമാനം ഏകദേശം 4,100 കോടി രൂപയായി ഉയർന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 2 നും 31 നും ഇടയിൽ നടന്ന ഈ വർഷത്തെ കാമ്പെയ്നിൽ 32 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് വൃത്തിയാക്കിയത്. ഏകദേശം 11.58 ലക്ഷം ഓഫീസുകളിലായുി 29 ലക്ഷം ഭൗതിക ഫയലുകൾ നീക്കം ചെയ്തു.
advertisement
ഭരണ പരിഷ്കാര പൊതു പരാതി (DAR&PG) വകുപ്പിന്റെ ആഭിമുഖ്യത്തിൽ 84 മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടായിരുന്നു പ്രവർത്തനം. മുതിർന്ന മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, കെ റാം മോഹൻ നായിഡു, ഡോ. ജിതേന്ദ്ര സിംഗ് എന്നിവർ മുഴുവൻ പ്രക്രിയയ്ക്കും മേൽനോട്ടം വഹിച്ചു.
2021 നും 2025 നും ഇടയിൽ വിജയകരമായ അഞ്ച് കാമ്പെയ്‌നുകളാണ് കേന്ദ്ര സർക്കാർ നടത്തിയത്. അത് ഓഫീസുകളിലെ വൃത്തി ഉറപ്പാക്കുന്നതിനും സർക്കാരിൽ കെട്ടിക്കിടക്കുന്ന ഫയലുകളുംമറ്റും കുറയ്ക്കുന്നതിനും സഹായകരമായി. അഞ്ച് വർഷം കൊണ്ട് 'സ്വച്ഛത' കാമ്പെയ്‌നിന് കീഴിൽ 23.62 ലക്ഷം ഓഫീസുകൾ ഉൾപ്പെടുത്തി, 928.84 ലക്ഷം ചതുരശ്ര അടി സ്ഥലം സ്വതന്ത്രമാക്കി. 166.95 ലക്ഷം ഫയലുകൾ നീക്കം ചെയ്യുകയോ തീർപ്പാക്കുകയോ ചെയ്‌തു. സ്‌ക്രാപ്പ് വിൽപ്പനയിലൂടെ 4,097.24 കോടി രൂപ സമ്പാദിക്കുയും ചെയ്തു.
