ദേശീയ പാതാ വികസനത്തിന് ആവശ്യമായ ഭൂമി വിട്ടുനല്‍കുന്നതിന് കര്‍ഷകര്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്, കര്‍ഷകരില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പാണ് ഇതിന് തടസം സൃഷ്ടിക്കുന്നത് ന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ഭൂമി ലഭ്യമല്ലാത്തതിനാല്‍ ലുധിയാനയില്‍ മാത്രം നാല് പ്രധാന ദേശീയ പാത പദ്ധതികള്‍ മുടങ്ങി കിടക്കുകയാണ്. സതേണ്‍ ബൈപാസ് പദ്ധതിയും ഇതിലുള്‍പ്പെടുന്നു. 1956-ലെ ദേശീയ പാതാ നിയമം അനുസരിച്ചാണ് ദേശീയപാതയ്ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നത്.
advertisement
നിലവില്‍ ഭൂമിക്കുള്ള വിപണിമൂല്യത്തേക്കാള്‍ രണ്ട് മുതല്‍ നാലിരട്ടി വില നില്‍കിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. പൊതുവില്‍ പരിഗണിക്കുമ്പോള്‍ പ്രധാന ദേശീയപാതാ പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരില്‍ നിന്ന് അതിശക്തമായ എതിര്‍പ്പ് നേരിടേണ്ടി വരുന്നില്ലെന്നും നിതിന്‍ ഡ്കരി പറഞ്ഞു. എന്നാല്‍, ചില കേസുകളില്‍, ഉദാഹരണത്തിന് പഞ്ചാബിലെ ചിലയിടങ്ങളിലുള്‍പ്പടെ, കര്‍ഷര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനാല്‍ നഷ്ടപരിഹാരത്തുക അല്‍പം കൂടി ഉയര്‍ത്തേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയപാതാ പദ്ധതികള്‍ വേഗത്തില്‍ തീര്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പഞ്ചാബിലെ, പ്രത്യേകിച്ച് ലുധിയാനയിലെ, അംഗീകാരമുള്ളതും നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതുമായി ദേശീയപാത പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിക്കണമെന്ന് സഞ്ജീവ് അറോറ എംപി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുക കുറവാണെന്ന് കാട്ടിയാണ് ഒട്ടേറെ സ്ഥലങ്ങളില്‍ കര്‍ഷകര്‍ ഭൂമി വിട്ടുനല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കില്ല
വിപണി മൂല്യത്തേക്കാള്‍ രണ്ട് മുതല്‍ നാലിരട്ടി വരെ തുക അധികം നല്‍കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. അതിനാല്‍ പ്രധാന ദേശീയപാത പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നത് ഇപ്പോള്‍ പരിഗണനയിലെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. താരതമ്യേന വലിയ തുക നഷ്ടപരിഹാരമായി നല്‍കി ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ പ്രാധാന്യം കര്‍ഷകര്‍ മനസിലാക്കണമെന്ന് സഞ്ജീവ് അറോറ പറഞ്ഞു. ഭൂമിക്ക് ഉയര്‍ന്ന വില ലഭിക്കുന്നതിന് പുറമെ, ആ മേഖലയില്‍ ദേശീയപാത വരുന്നത് അവരുടെ പ്രദേശങ്ങളില്‍ വികസനത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.