ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലെ ഭുസാവല്‍ ഡിവിഷനിൽ 4.34 ലക്ഷം കേസുകളില്‍ നിന്നായി 36.93 കോടി രൂപ പിഴയായി ഈടാക്കി. മുംബൈ ഡിവിഷനില്‍ 7.03 കേസുകളില്‍ നിന്ന് 29.17 കോടി രൂപ ഈടാക്കി. നാഗ്പൂര്‍ ഡിവിഷനില്‍ 1.85 ലക്ഷം കേസുകളില്‍ നിന്ന് 11.44 കോടി രൂപയും ഈടാക്കി. അതേസമയം, പൂനെ ഡിവിഷനില്‍ 1.89 ലക്ഷം കേസുകളില്‍ നിന്ന് 10.41 കോടി രൂപയും സോളാപൂര്‍ ഡിവിഷനില്‍ 1.04 ലക്ഷം കേസുകളില്‍ നിന്ന് 5.01 കോടി രൂപയും സെന്‍ട്രല്‍ റെയില്‍വെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 1.04 കേസുകളില്‍ 7.54 കോടി രൂപയുമാണ് പിഴയായി ഈടാക്കിയത്.
advertisement
''ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ പിടികൂടുന്നതിനായി സെന്‍ട്രല്‍ റെയില്‍വേ പലതരത്തിലുള്ള പരിശോധനകളാണ് നടത്തുന്നത്. ഇതില്‍ മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളും സ്‌പെഷ്യല്‍ ട്രെയിനുകളും മുംബൈ, പൂനെ ഡിവിഷനുകളിലെ സബ്അര്‍ബന്‍ ട്രെയിനുകളിലും പരിശോധനകള്‍ നടത്താറുണ്ട്,'' നിള പറഞ്ഞു.
''ടിക്കറ്റ് തട്ടിപ്പുകള്‍ തടയുന്നതിനും വരുമാനനഷ്ടം കുറയ്ക്കുന്നതിനുമായി യുടിഎസ് മൊബൈല്‍ ആപ്പി വഴി സ്റ്റാറ്റിക് ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് സെന്‍ട്രല്‍ റെയില്‍വെ താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. യാത്രക്കാര്‍ വ്യാപകമായി അത് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ക്യുആര്‍ കോഡ് സംവിധാനം നിര്‍ത്തലാക്കിയതോടെ പേപ്പര്‍ലെസ് ടിക്കറ്റിംഗ് സംവിധാനത്തിന്റെ ദുരുപയോഗം നിയന്ത്രണവിധേയമായിട്ടുണ്ട്, ''അദ്ദേഹം പറഞ്ഞു.