TRENDING:

'കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ല; എന്തു കാര്യവും കാണുന്നത് രാഷ്ട്രീയ കണ്ണിലൂടെ മാത്രം'; അശ്വിനി വൈഷ്ണവ്

Last Updated:

സർക്കാർ വന്ദേ ഭാരത് കേരളത്തിനു കിട്ടില്ലെന്നവിധം തരംതാണ പ്രചാരണം നടത്തിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ശക്തമായ ഭാഷയിൽ കേരള സര്‍ക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ വികസനത്തിൽ കേരള സർക്കാരിന് താൽപര്യമില്ലെന്ന് അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. ഡൽഹിയിൽ റെയിൽവേയുടെ മെഗാ നവീകരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയിലാണ് സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി വിമർശനം ഉയർത്തിയത്.
advertisement

കേരള സർക്കാർ എന്തു കാര്യം വന്നാലും അത് രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സർവേ നടത്താൻ പോലും സർക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also read-വന്ദേഭാരതിന് കേരളത്തിൽ പുതിയ സ്റ്റോപ്പുകൾ അനുവദിക്കില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ന് അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു. ഇതിൽ കേരളത്തിൽ 34, മലബാറിൽ 13 സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമാണ്. 24,470 കോടി രൂപയാണ് റെയിൽവേ നവീകരണ പദ്ധതിയുടെ ചെലവ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ല; എന്തു കാര്യവും കാണുന്നത് രാഷ്ട്രീയ കണ്ണിലൂടെ മാത്രം'; അശ്വിനി വൈഷ്ണവ്
Open in App
Home
Video
Impact Shorts
Web Stories