Also Read – ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3
മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ് (MEMS) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്. ചന്ദ്രനിൽ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. “2023 ഓഗസ്റ്റ് 26- ന് സ്വാഭാവികമായി തോന്നുന്ന ഒരു ഭൂകമ്പം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഉറവിടം അന്വേഷിച്ചു വരികയാണ്,” എന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ -3 രണ്ട് ദൗത്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന്റെയും ചന്ദ്രനിലെ റോവറിന്റെ ചലനങ്ങളുടെ ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിടുകയും ചെയ്തു. ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
Also Read – ഇന്ത്യയുടെ ‘സൗരദൗത്യം’ ആദിത്യ എല്‍ 1 കൗണ്ട്ഡൗണ്‍ ഇന്ന് ആരംഭിക്കും; വിക്ഷേപണം നാളെ
വിക്രം ലാൻഡർ പകർത്തിയ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ പര്യവേഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഐഎസ്ആർഒ വ്യാഴാഴ്ച പുറത്ത് വിട്ടിരുന്നു. ”അമ്മ വാത്സല്യത്തോടെ നോക്കി നിൽക്കുമ്പോൾ ഒരു കുട്ടി അമ്പിളിയമ്മാവന്റെ മുറ്റത്ത് കളിച്ച് ഉല്ലസിക്കുന്നത് പോലെ തോന്നുന്നു”, എന്നാണ് ഐഎസ്ആർഒ റോവർ കറങ്ങുന്ന കാഴ്ചയെ വിശേഷിപ്പിച്ചത്. ഇതിനിടെ, പ്രഗ്യാൻ റോവറിലുള്ള മറ്റൊരു ഉപകരണം സൾഫറിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി.
ചന്ദ്രനിൽ ഒരു വലിയ ഗർത്തം കണ്ടെത്തിയതിനെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഎസ്ആർഒ സംഘം പ്രഗ്യാൻ റോവറിന്റെ സുരക്ഷ ഉറപ്പാക്കാൻ റൂട്ട് മാറ്റാനും നിർദ്ദേശിച്ചിരുന്നു. ഇതുവരെ എല്ലാം ബഹിരാകാശ പേടകത്തിൽ എല്ലാം വളരെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ദൗത്യം വിജയകരമായി പൂർത്തിയാകുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യാഴാഴ്ച അറിയിച്ചു. 14 ദിവസത്തിനകം ദൗത്യം വിജയകരമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്ആർഒ ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ സ്ഥലം ‘ശിവശക്തി പോയിന്റ്’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം, ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ-3 ന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ തൊട്ട ദിവസമായ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും മോദി അറിയിച്ചിരുന്നു.