ഭുവനേശ്വർ, വാരണാസി, പ്രയാഗ്‌രാജ് തുടങ്ങിയ സ്ഥലങ്ങളിലും ഹവൻ പൂജ നടന്നു. ഉത്തർപ്രദേശിലെ അലിഗഞ്ച് ഹനുമാൻ ക്ഷേത്രത്തിലും ആളുകൾ പ്രത്യേക ആരതി നടത്തി. ഉത്തർപ്രദേശിലെ ലക്നൗവിൽ മുസ്ലിം വിശ്വാസികൾ നമസ്കാരം നടത്തി.
advertisement
advertisement
ചന്ദ്രയാൻ-3 ന്റെ വിജയകരമായ ലാൻഡിങ്ങിനായി യു എസിലും ലണ്ടനിലും ഇന്ത്യക്കാർ പ്രത്യേക പ്രാർത്ഥനകൾ നടത്തി. യുഎസിലെ വിർജീനിയയിലെ ക്ഷേത്രത്തിൽ ഹവൻ പൂജ നടന്നു. ന്യൂജഴ്‌സിയിലെ ഓം ശ്രീ സായി ബാലാജി ക്ഷേത്രത്തിലും പ്രാർത്ഥനകൾ നടന്നു. ലണ്ടനിലെ ഉക്‌സ്ബ്രിഡ്ജില്‍ ഇന്ത്യൻ വിദ്യാർത്ഥികളും ഗവേഷകരും ശ്രീ ആദ്യ ശക്തി മാതാജി ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു. ചന്ദ്രയാന്‍ 3 ലാൻഡർ ഇന്നു വൈകിട്ട് 6.04നാണ് ചന്ദ്രനിൽ ഇറങ്ങുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
August 23, 2023 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ചന്ദ്രയാൻ 3: പ്രാർത്ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ; യുഎസിലും ലണ്ടനിലും പൂജകൾ