TRENDING:

Chandrayaan-3 Landing : 'ഇന്ന് ചരിത്രം പിറന്നു; ഇന്ത്യ ചന്ദ്രനിലെത്തി'; ചരിത്രനിമിഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

Chandrayaan-3 Moon Landing Successful : ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്രദിനമാണ് ഇതെന്ന് മോദി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ ചരിത്രമെഴുതിയ ചന്ദ്രയാന്‍ 3- ന്‍റെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ചരിത്രദിനമാണ് ഇന്ന്. ഈ മഹാവിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു.
News18
News18
advertisement

‘ ചരിത്രം ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ കൺമുന്നിൽ അത്തരമൊരു ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുമ്പോൾ, ജീവിതം ധന്യമായി. ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്. ഇന്ത്യ മുഴുവൻ ഈ ചരിത്ര നിമിഷം ആഘോഷിക്കുകയാണ്’- മോദി പറഞ്ഞു.

advertisement

Chandrayaan 3 Landing: ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ മണ്ണില്‍ തൊട്ടു ; 143 കോടി ഇന്ത്യന്‍ മനസുകളും

advertisement

ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. അതിസങ്കീര്‍ണമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ  ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി.  അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറിയിരിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-3 Landing : 'ഇന്ന് ചരിത്രം പിറന്നു; ഇന്ത്യ ചന്ദ്രനിലെത്തി'; ചരിത്രനിമിഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
Open in App
Home
Video
Impact Shorts
Web Stories