TRENDING:

Chandrayaan-3 Launch LIVE| അഭിമാനം ആകാശത്തോളം; ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ

Last Updated:

ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് ഉച്ചയ്ക്ക് 2.35നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 വിക്ഷേപിച്ചു. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയമാണെന്ന് ഐസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ഭ്രമണപഥത്തിലെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു.  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നുച്ചക്ക് 2.35 നാണ് വിക്ഷേപണം നടന്നത്.  ലോകത്ത് സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ചിട്ടുള്ളത് . ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും.

2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.

ചന്ദ്രയാൻ 3 വിക്ഷേപിച്ചപ്പോൾ
ചന്ദ്രയാൻ 3 വിക്ഷേപിച്ചപ്പോൾ
advertisement
July 14, 20233:30 PM IST

ISRO Lunar Mission LIVE: ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ ചന്ദ്രയാൻ-3 എഴുതിയത് പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

“ചന്ദ്രയാൻ-3 ഇന്ത്യയുടെ ബഹിരാകാശപര്യവേക്ഷണചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതുന്നതാണ് ചന്ദ്രയാൻ 3 വിക്ഷേപണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഉയർത്തികൊണ്ട് അത് ഉയരത്തിൽ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ചൈതന്യത്തെയും ചാതുര്യത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
July 14, 20233:31 PM IST

ചന്ദ്രയാൻ-3 ഭ്രമണപഥത്തിൽ ഐഎസ്ആർഒയിൽ ആഘോഷങ്ങൾ

somnath_isro
ചന്ദ്രയാൻ-3 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് പിന്നാലെ ഐഎസ്ആർഒയിൽ ആഘോഷം
July 14, 20233:00 PM IST

ISRO Moon Mission LIVE: ചന്ദ്രയാൻ-3 ദൗത്യം ആദ്യഘട്ടം പൂർത്തിയായെന്ന് ഐഎസ്ആർഒ

ചന്ദ്രയാൻ-3 വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചു. ചന്ദ്രയാൻ-3 വിക്ഷേപണം ആദ്യഘട്ടം വിജയിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
advertisement
July 14, 20232:58 PM IST

ചന്ദ്രയാൻ-3 ഇതുവരെ സാധാരണ പാത പിന്തുടരുന്നുവെന്ന് ഐഎസ്ആർഒ

ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യം വിക്ഷേപിച്ചു. ലാൻഡറും റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ഉൾപ്പെടുന്ന ചന്ദ്രയാൻ-3, നിലവിൽ ശരിയായ ദിശയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു
July 14, 20232:56 PM IST

ചന്ദ്രയാൻ ഭ്രമണപഥത്തിൽ

ചന്ദ്രയാൻ3 പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് ഭ്രമണപഥത്തിലെത്തി
July 14, 20232:56 PM IST

ചന്ദ്രയാൻ 3 വിക്ഷേപണം ആദ്യ ഘട്ടം വിജയം

ചന്ദ്രയാൻ 3 വിക്ഷേപണത്തിലെ ആദ്യ ഘട്ടം വിജയിച്ചു.
advertisement
July 14, 20232:45 PM IST

ISRO Moon Mission LIVE: ചന്ദ്രയാൻ 3 വിക്ഷേപണം ശരിയായ രീതിയിലെന്ന് ഐഎസ്ആർഒ

ചന്ദ്രയാൻ 3 കുതിച്ചുയർന്നത് ശരിയായ രീതിയിലെന്ന് ഐഎസ്ആർഒ
July 14, 20232:35 PM IST

ചന്ദ്രയാൻ 3 വിക്ഷേപിച്ചു

ചരിത്രനിമിഷത്തിന് സാക്ഷിയായി ചന്ദ്രയാൻ 3 വിക്ഷേപിച്ചു
July 14, 20232:35 PM IST

ചന്ദ്രയാൻ 3 വിക്ഷേപിച്ചു

ചരിത്രനിമിഷത്തിന് സാക്ഷിയായി ചന്ദ്രയാൻ 3 വിക്ഷേപിച്ചു
advertisement
July 14, 20232:21 PM IST

ചന്ദ്രയാൻ-3 വിക്ഷേപണം ഉടൻ: ഐഎസ്ആർഒയ്ക്ക് വിജയം ആശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി

“സ്വപ്നം സാക്ഷാത്കരിക്കും, നമ്മൾ വിജയിക്കും. ശാസ്ത്രജ്ഞരുടെ 3 വർഷത്തെ പ്രയത്നത്തിന് ശേഷം ചന്ദ്രയാൻ 3 എന്ന ബഹിരാകാശ പേടകം ചന്ദ്രനെ കീഴടക്കാൻ തയ്യാറായി. രാജ്യം മുഴുവൻ കാത്തിരിക്കുന്ന ഈ ചരിത്ര വിക്ഷേപണം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. @ISRO യുടെ പ്രബുദ്ധരായ ശാസ്ത്രജ്ഞർക്കും ദൗത്യത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ,” രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റിൽ പറഞ്ഞു.
July 14, 20232:17 PM IST

Chandrayaan 3 Launch: സ്വപ്നം സാക്ഷാത്കരിക്കും, ഞങ്ങൾ വിജയിക്കും

നമ്മുടെ ശാസ്ത്രജ്ഞരുടെ മൂന്ന് വർഷത്തെ തപസ്സിന്റേയും കഠിനാധ്വാനത്തിന്റേയും ഫലം; ചന്ദ്രയാൻ ദൗത്യം പൂർത്തിയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട്
July 14, 202311:56 AM IST

ISRO Chandrayaan 3: ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

advertisement
July 14, 202310:35 AM IST

Chandrayaan 3 Launch: ആശംസകൾ നേർന്ന് ബോളിവുഡ് താരങ്ങൾ

ചന്ദ്രയാൻ -3 ന് ആശംസകൾ നേർന്ന് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ്
July 14, 20239:34 AM IST

1963 ൽ നിന്ന് 2023 ലേക്കുള്ള ചരിത്ര യാത്ര

ഐഎസ്ആർഒയുടെ തുടക്കത്തെ അനുസ്മരിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
July 14, 20239:31 AM IST

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാംhttps://malayalam.news18.com/news/explained/chandrayaan-3-ready-for-launch-know-about-india-chandrayaan-mission-vps-gh-612994.html
advertisement
July 14, 20239:28 AM IST

ചന്ദ്രയാൻ 3 വിക്ഷേപണം 2.35 ന്

മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-3 Launch LIVE| അഭിമാനം ആകാശത്തോളം; ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ
Open in App
Home
Video
Impact Shorts
Web Stories