‘ചന്ദ്രയാൻ 3’കൗണ്ട്ഡൗൺ ആരംഭിച്ചതിനു മുന്നോടിയായി 'മോഡലു'മായി ISRO ശാസ്ത്രജ്ഞർ തിരുപ്പതിയിൽ

Last Updated:

എട്ടു പേരടങ്ങുന്ന സംഘമാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ മിനിയേച്ചര്‍ മോഡലുമായി ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.

ജൂലൈയ് 14-ന് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 വിക്ഷേപിക്കാനിരിക്കേ തിരുപ്പതി വെങ്കാടചല ക്ഷേത്രത്തിലെത്തി ഐ എസ് ആർ ഒ ശാസ്ത്ര സംഘം.ചന്ദ്രയാൻ -3ന്റെ മിനിയേച്ചർ പതിപ്പുമായെതിയാണ് ശാസ്ത്രജ്ഞരുടെ സംഘം പ്രാർത്ഥന നടത്തിയത്. എട്ടു പേരടങ്ങുന്ന സംഘമാണ് ക്ഷേത്രദർശനത്തിനു എത്തിയത്. എത്തിയവരിൽ ഒരാൾ ഐഎസ്ആർഒയുടെ സയന്റിഫിക് സെക്രട്ടറി ശന്തനു ഭട്ാഡേക്കറാണ്. സംഘം ക്ഷേത സന്ദർശനം നടത്തുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
advertisement
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 നാണ് ചന്ദ്രയാൻ-3 വിക്ഷേപണം. പദ്ധതിയുടെ അന്തിമഘട്ട അവലോകനമായ മിഷൻ റെഡിനസ് റിവ്യൂ പൂർത്തിയായതായി ഐ എസ് ആർ ഒ അറിയിച്ചു. ഇന്ന് ഉച്ചയ്ച്ച് 2.35 നാണ് കൗണ്ട് ഡൗൺ തുടങ്ങുക.
ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രധാനപ്പെട്ട ഉപഗ്രഹവിക്ഷേപണ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉള്‍പ്പടെയുള്ള നിര്‍ണായക ആശയവിനിമയ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുക എന്നതാണ് ഈ നിരോധനം കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പരിപാടി എന്നറിയപ്പെടുന്ന ചന്ദ്രയാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ദൗത്യങ്ങളുടെ ഒരു പരമ്പര തന്നെ ഉള്‍പ്പെടുന്നുണ്ട്.2008-ലാണ് ആദ്യ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഈ ദൗത്യം വിജയകരമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Religion/
‘ചന്ദ്രയാൻ 3’കൗണ്ട്ഡൗൺ ആരംഭിച്ചതിനു മുന്നോടിയായി 'മോഡലു'മായി ISRO ശാസ്ത്രജ്ഞർ തിരുപ്പതിയിൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement