കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്ന രീതിയിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2025 ഏപ്രില്‍ 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍വരുമെന്നും വാര്‍ത്തകളില്‍ പറയുന്നു.
രാജ്യത്തെ പൗരന്‍മാരുടെ ആയൂര്‍ദൈര്‍ഘ്യം കൂടിയെന്നും ദേശീയപുരോഗതിയ്ക്ക് അനുഭവജ്ഞാനമുള്ള ഉദ്യോഗസ്ഥവൃന്ദത്തെ ആവശ്യമുണ്ടെന്ന തിരിച്ചറിവിലാണ് കേന്ദ്രസര്‍ക്കാര്‍ വിരമിക്കല്‍ പ്രായം 62 ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അവകാശപ്പെടുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. പിഐബിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വ്യാജ വാര്‍ത്ത ആരും വിശ്വസിക്കരുതെന്നും പിഐബി അധികൃതര്‍ പറഞ്ഞു.
advertisement