സ്ഫോടനം നടത്തിയ ജമേഷ് മുബീൻ പലതവണ കേരളത്തിലെത്തിയെന്നും സ്ഥിരീകരണം. മെഡിക്കൽ ആവശ്യങ്ങൾക്കാണ് കേരളത്തിലെത്തിയത്. കേരളത്തിൽ ആരെയൊക്കെ കണ്ടുവെന്ന് പരിശോധിക്കുന്നു.
Also Readകോയമ്പത്തൂർ കാർ സ്ഫോടനം; അന്വേഷണം NIA ഏറ്റെടുത്തു
സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു ഉള്‍പ്പെടെ ആറു പേർ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് ധൽക, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയിൽ, മുഹമ്മദ് നവാസ് ഇസ്മയിൽ, അഫ്സർ ഖാന്‍ എന്നിവരണ് അറസ്റ്റിലായിരിക്കുന്നത്.
advertisement
Also Read-കോയമ്പത്തൂർ സ്ഫോടനക്കേസ്; കാറ് 10 തവണ കൈമറിഞ്ഞെത്തി; പ്രതികള്‍ക്കെതിരെ UAPA ചുമത്തി
അതേസമയം കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്.