TRENDING:

'ചിലർക്ക് ബിജെപിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ'; കേരളത്തിൽ ബിജെപി പ്രവർത്തിക്കുന്നത് ജീവൻ പണയംവെച്ച്: നരേന്ദ്ര മോദി

Last Updated:

രാജ്യത്തിന് പ്രധാനമന്ത്രി ആണെങ്കിലും മണ്ഡലത്തിലെ പ്രവർത്തകർക്ക് സേവകനാണെന്ന് താനെന്ന് മോദി...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാരാണസി: തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരാണസിയിൽ. രാജ്യത്തിന് പ്രധാനമന്ത്രി ആണെങ്കിലും മണ്ഡലത്തിലെ പ്രവർത്തകർക്ക് സേവകനാണെന്ന് താനെന്ന് മോദി പറഞ്ഞു. ചിലർ ബിജെപിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ കാണിക്കുന്നു. കേരളത്തിലടക്കം പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ ബിജെപി പ്രവർത്തകർ കൊലചെയ്യപ്പെടുകയാണെന്നും മോദി പറഞ്ഞു.
advertisement

കേരളം, പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ നിരവധി ബിജെപി പ്രവർത്തകർക്ക് ജീവൻ ബലികഴിക്കേണ്ടി വന്നതായി മോദി പറഞ്ഞു. കേരളത്തിലടക്കം പ്രവർത്തകർ ജീവൻ പണയം വച്ചാണ് പ്രവർത്തിക്കുന്നത്. ഇതു മാധ്യമങ്ങൾ അടക്കം ബോധപൂർവം മറക്കുന്നുവെന്നും ബിജെപിയോട് തൊട്ടുകൂടായ്മ കാണിക്കുകയാണ് ചിലരെന്നും മോദി വാരണാസിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.

'മേഘങ്ങൾ ശക്തമെങ്കിൽ റഡാറുകൾ വിമാനങ്ങളെ കണ്ടുപിടിക്കില്ല'; മോദിയെ ശരിവെച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ

മോദിയുടെ വിജയമല്ല, മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞു.വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ വിജയം ഉറപ്പായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. വിജയത്തിളക്കത്തിൽ സ്വന്തം മണ്ഡലത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി പ്രവർത്തകർ മോദി വിളികളോടെയാണ് സ്വീകരിച്ചത്.

advertisement

കാശി വിശ്വനാഥ ക്ഷേത്രത്തിൽ നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും പൂജകൾ നടത്തി.

കഴിഞ്ഞ ദിവസം ഗുജറാത്തിൽ അമ്മയെ സന്ദർശിച്ച ശേഷമാണ് നരേന്ദ്ര മോഡി വാരാണസിയിൽ എത്തിയത്. വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി രണ്ടാമൂഴത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
'ചിലർക്ക് ബിജെപിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ'; കേരളത്തിൽ ബിജെപി പ്രവർത്തിക്കുന്നത് ജീവൻ പണയംവെച്ച്: നരേന്ദ്ര മോദി