'മേഘങ്ങൾ ശക്തമെങ്കിൽ റഡാറുകൾ വിമാനങ്ങളെ കണ്ടുപിടിക്കില്ല'; മോദിയെ ശരിവെച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ

Last Updated:

ആകാശം മേഘാവൃതമായതിനാൽ ബലാകോട്ട് ആക്രമണം മാറ്റിവെക്കാൻ വ്യോമസേന തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ താൻ ഇടപെട്ട് ആക്രമണം നടത്താൻ നിർദേശിക്കുകയായിരുന്നുവെന്നാണ് മോദി പറഞ്ഞത്...

മുംബൈ: നരേന്ദ്ര മോദിയുടെ ക്ലൌഡ് റഡാർ തീയറി ശരിവെച്ച് വ്യോമസേന വെസ്റ്റേൺ കമാൻഡ് തലവൻ എയർമാർഷൽ രഘുനാഥ് നമ്പ്യാരും. മേഘങ്ങൾക്ക് റഡാറിനെ കബളിപ്പിക്കുന്നതിന് വിമാനങ്ങളെ സഹായിക്കാനാകുമെന്നാണ് അദ്ദേഹം എ.എൻ.ഐയോട് പറഞ്ഞു. മേഘങ്ങൾ ശക്തമെങ്കിൽ റഡാറുകൾക്ക് വിമാനങ്ങളെ കണ്ടെത്താനാകില്ല. ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ശരിവെച്ച് നേരത്തെ കരസേന മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ മോദി നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ആകാശം മേഘാവൃതമായതിനാൽ ബലാകോട്ട് ആക്രമണം മാറ്റിവെക്കാൻ വ്യോമസേന തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ താൻ ഇടപെട്ട് ആക്രമണം നടത്താൻ നിർദേശിക്കുകയായിരുന്നുവെന്നാണ് മോദി പറഞ്ഞത്. മേഘങ്ങൾ നിറഞ്ഞുനിൽക്കുന്നതിനാൽ റഡാറുകൾക്ക് വിമാനങ്ങളെ കണ്ടെത്താനാകാത്തതിനാലാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മഴമേഘങ്ങൾ വ്യോമാക്രമണത്തിന് ഗുണകരം; പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേന മേധാവി
മോദിയുടെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയായിരുന്നു. നിരവധി ട്രോളുകളും പരിഹാസങ്ങളും ഇതിനെതിരെ വന്നിരുന്നു. തെരഞ്ഞെടുപ്പ് വേളയിലാണ് മോദി ഈ പരാമർശം നടത്തിയത്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും ഇക്കാര്യം പ്രാധാന്യത്തോടെ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കണ്ണൂരിൽ കരസേന മേധാവി നടത്തിയ വാർത്താസമ്മേളനത്തിൽ മോദിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പലതരം റഡാറുകളുണ്ടെന്നും, ചിലതിന് മേഘങ്ങൾക്കുള്ളിലേക്ക് കടക്കാനാകുമെന്നുമായിരുന്നു ബിപിൻ റാവത്ത് പറഞ്ഞത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
'മേഘങ്ങൾ ശക്തമെങ്കിൽ റഡാറുകൾ വിമാനങ്ങളെ കണ്ടുപിടിക്കില്ല'; മോദിയെ ശരിവെച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ
Next Article
advertisement
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ അമ്മയെ 20കാരൻ കൊലപ്പെടുത്തി
  • 20കാരനായ മകൻ ഓൺലൈൻ ഗെയിമിലെ കടം വീട്ടാൻ ആഭരണം മോഷ്ടിക്കുന്നതിനിടെ അമ്മയെ കൊലപ്പെടുത്തി.

  • മോഷണത്തിനിടെ അമ്മ പിടികൂടിയതിനെ തുടർന്ന് 20കാരൻ അമ്മയെ അടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  • പ്രതിയെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കണ്ടെത്തി, മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു.

View All
advertisement