തമിഴ്നാട്ടിൽ നിന്ന് നിരവധി പേരാണ് ഉത്തർ പ്രദേശിൽ നിർമിക്കുന്ന ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നത്. ചെറുകിട വ്യാപാരികൾ മുതൽ ചെരുപ്പു കുത്തികൾ വരെ ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ മുന്നിട്ടു വരുന്നുണ്ട്.
ശ്രീരാമ ജന്മഭൂമി തീർത്ത ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാ൯ നടന്നു കൊണ്ടിരിക്കുന്ന പിരിവിൽ 10, 100, 1000 രൂപയുടെ കൂപ്പണുകളാണ് സാധാരണക്കാർക്കായി വിതരണം ചെയ്യുന്നത്. എന്നാൽ, പിരിവിനായി ഹിന്ദു സംഘടനാ അംഗങ്ങൾ തന്നെ സമീപിച്ചപ്പോൾ ഡബ്യൂ എസ് ഹബീബ് എന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ 1,00,008 രൂപയുടെ ചെക്ക് നൽകി അവരെ അമ്പരപ്പിക്കുകയായിരുന്നു.
advertisement
You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]ഹിന്ദു മുസ്ലിം സമൂഹങ്ങൾക്ക് ഇടയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹബീബ് പറയുന്നു. നമ്മളെല്ലാവരും ദൈവത്തിന്റെ സന്തതികളാണ് എന്നു കൂട്ടിച്ചേർത്ത അദ്ദേഹം ചിലയാളുകൾ മുസ്ലിംകളെ ഹിന്ദു വിരുദ്ധരും രാജ്യ വിരുദ്ധരുമെക്കെയായി ചിത്രീകരിക്കുന്നതിൽ വിഷമം ഉണ്ടെന്നും അഭിപ്രായപ്പെട്ടു.
ഒരു നല്ല കാര്യത്തിന് വേണ്ടി ഇത്രയും വലിയ സംഖ്യം നൽകുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്നാണ് ഹബീബ് പറയുന്നത്. രാമക്ഷേത്രത്തിന് പകരം മറ്റൊരു അമ്പലമായിരുന്നില്ലെങ്കിൽ അദ്ദേഹം ഇത്രയും വലിയ ഒരു തുക സംഭാവന നൽകില്ലായിരുന്നു എന്ന് ഹബീബ് പറയുന്നു. പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടം അവസാനിച്ചത് കൊണ്ട് തന്നെ രാമക്ഷേത്രം മറ്റുള്ളവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കാമുകിയുടെ സാന്നിധ്യത്തിൽ കാമുകനും കൂട്ടുകാരനും പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു
സംസ്ഥാനത്ത് രാമക്ഷേത്ര നിർമ്മാണ പിരിവ് നടത്തുന്ന ഹിന്ദു മുന്നണി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി റോഡ് ഷോകളും നടത്തുന്നുണ്ട്. തങ്ങൾ സമീപിച്ചവരെല്ലാം താൽപര്യത്തോടെയാണ് സംഭാവന ചെയ്യുന്നതെന്ന് മുന്നണിയുടെ ചെന്നൈ ഘടകം പ്രസിഡന്റ് ആയ എ.ടി ഇളങ്കോവൻ പറയുന്നു. രാമഭക്തരുടെ ഭാഗത്ത് നിന്ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആൾക്കൂട്ടത്തിനിടക്ക് നിന്ന് ഒരാൾ വന്ന് 50,000 രൂപയുടെ ചെക്ക് തന്ന് പോയ അനുഭവം വിശദീകരിക്കുന്നു ഇളങ്കോവൻ.
അബദ്ധം പിണഞ്ഞ മുതല വിഴുങ്ങിയത് ഷൂ; ഒടുവിൽ ഷൂ പുറത്തെടുക്കാൻ സർജറി
ആർ എസ് എസിന്റെ ഭാഗമായ ധർമ്മ ജാഗരൺ മഞ്ചിന്റെ ചെന്നൈയിലെ ഓർഗനൈസർ ആയ കെ ഇ ശ്രീനിവാസൻ
പറയുന്നത് സമൂഹത്തിലെ പണക്കാർ മാത്രമല്ല പാവപ്പെട്ടവരും സംഭാവന നൽകുന്നുണ്ടെന്നാണ്. പേരൻപൂരിലെ ചെരുപ്പുകുത്തികൾ പത്തു രൂപ നൽകിയെന്ന് അദ്ദേഹം പറയുന്നു. മുസ്ലിമായ ഒരു കുങ്കുമപ്പൂ കച്ചവടക്കാരൻ 200 രൂപ നൽകിയത് അദ്ദേഹം പ്രത്യേകം സ്മരിച്ചു.