കാമുകിയുടെ സാന്നിധ്യത്തിൽ കാമുകനും കൂട്ടുകാരനും പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്തു
Last Updated:
പൊലീസ് പറയുന്നത് അനുസരിച്ച് ശനിയാഴ്ചയാണ് ഇരയായ പെൺകുട്ടി അഹമ്മദാബാദിലേക്ക് പോയത്. അവിടെ മറ്റ് ആറു പേർക്കൊപ്പം ഒരു കിടപ്പു മുറി മാത്രമുള്ള ഫ്ലാറ്റിൽ പെൺകുട്ടിയെയും താമസിപ്പിച്ചു. അഹമ്മദാബാദിലെ നരോൾ മേഖലയിലെ ആകൃതി ടൗൺഷിപ്പിലെ ഹൗസിംഗ് കോംപ്ലക്സിലെ ഫ്ലാറ്റിലാണ് പെൺകുട്ടിയെ താമസിപ്പിച്ചത്.
അഹമ്മദാബാദ്: പത്തൊമ്പതു വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. മുംബൈയിൽ നിന്നുള്ള പത്തൊമ്പതു വയസുകാരിയാണ് അഹമ്മദാബാദിൽ കൂട്ട ബലാത്സംഗത്തിന് ഇരയായത്. മൂന്നു പേരാണ് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രണ്ടു പുരുഷൻമാരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് പ്രതികളിൽ ഒരാളുടെ കാമുകിയും ഒപ്പമുണ്ടായിരുന്നു.
advertisement
അഹമ്മദാബാദിലെ ഒരു ഫ്ലാറ്റിൽ വച്ചാണ് മുംബൈ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ ഫ്ലാറ്റിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കുന്ന സമയത്ത് പ്രതികളിൽ ഒരാളുടെ കാമുകിയും ഒപ്പം ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് ഈ ക്രൂരസംഭവം നടന്നത്. ഞായറാഴ്ച കാറ്ററിംഗ് പരിപാടിയുടെ ഹോസ്റ്റസായി ജോലിക്ക് പോയ യുവതിയെ കാറ്ററിംഗ് കരാറുകാരനും സുഹൃത്തും ചേർന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
advertisement
സാഹിൽ ഷെയ്ഖ്, ഇയാളുടെ സുഹൃത്ത് ടസ്കീൽ ഖുറേഷി എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ച സംഭവത്തിൽ ആ സമയത്ത് ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ടാന്യ ധനവാല എന്ന യുവതിക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളായ സാഹിലിന്റെ കാമുകിയാണ് ധനവാല. ഞായറാഴ്ച രാത്രി പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്യുന്ന സമയത്ത് ഫ്ലാറ്റിൽ സാഹിലിന്റെ കാമുകിയും ഉണ്ടായിരുന്നു.
advertisement
advertisement
ഞായറാഴ്ച ഇരയായ പെൺകുട്ടി പ്രതികളായ മറ്റ് മൂന്നു പേർക്കുമൊപ്പം മദ്യപിച്ചു. കിടപ്പു മുറിയിൽ വച്ചാണ് ഇവർ മദ്യപിച്ചത്. ആ സമയത്ത് മറ്റ് ആറു പേരും ഹാളിൽ ആയിരുന്നു. ഇവർ പോയതിനു ശേഷം പത്തരയോടെ ഇരയായ പെൺകുട്ടിയെ പ്രതികൾ വീണ്ടും മുറിയിലേക്ക് കൊണ്ടു വരികയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ സമയത്ത് പ്രതികളിൽ ഒരാളുടെ കാമുകിയായ ധനവാലയും ഒപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ചയാണ് മൂന്ന് പ്രതികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
advertisement
അതേസമയം, കഴിഞ്ഞയിടെ സമാനമായ മറ്റൊരു സംഭവത്തിൽ സ്കൂൾ വിദ്യാർഥിനിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത സ്കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ചു. ബിഹാറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതി രാജ് സിംഘാനിയ എന്ന അരവിന്ദ് കുമാറിന് പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. ഇരയ്ക്ക് പ്രതി 15 ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. കേസിന്റെ സ്വഭാവം പരിഗണിച്ചു പ്രതിക്കു വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകാൻ സാധിക്കില്ലെന്നു ജഡ്ജി അവദേശ് കുമാർ വ്യക്തമാക്കി.
advertisement
പ്രതിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയ സ്കൂൾ അധ്യാപകന്‍ അഭിഷേക് കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ നൽകുന്നതായും സ്പെഷൽ കോടതി ജഡ്ജി അവദേശ് കുമാർ വിധിച്ചു. അഭിഷേകിന് 50,000 രൂപ പിഴയുമുണ്ട്. ഈ തുകയും ഇരയ്ക്കു ലഭിക്കും. അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള പാറ്റ്ന പുൽവാരിഷെരിഫിലെ ന്യൂ സെൻട്രൽ പബ്ലിക് സ്കൂളില്‍ 2018 ലാണ് പീഡനം നടന്നത്.