TRENDING:

വ്യാജവാർത്ത: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്; കുടിയേറ്റ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന പ്രചാരണത്തിന്

Last Updated:

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്‍റെ പേരിലാണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്‍റെ പേരിലാണ് തമിഴ്നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗം ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്.
advertisement

കേസെടുത്തതിന് പിന്നാലെ ഡിഎംകെ സര്‍ക്കാരിനെതിരെ അണ്ണാമലൈ രംഗത്തെത്തി. ‘നിങ്ങള്‍ക്ക് ഞാന്‍ 24 മണിക്കൂര്‍ സമയം തരാം. തമിഴ്നാട് പോലീസിന് എന്നെ കൊടാന്‍ ധൈര്യമുണ്ടോ, വ്യാജ കേസുകള്‍ കെട്ടിച്ചമച്ച് ജനാധിപത്യത്തെ അടിച്ചമര്‍ത്താം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ’ എന്ന് അണ്ണാമലൈ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153 എ(1)(എ), 505(1)(ബി), 505(1)(സി) എന്നീ വകുപ്പുകൾ പ്രകാരമാണ് ബിജെപി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

ഉത്തരേന്ത്യക്കാർ ചെയ്യുന്ന ജോലിയെ പരിഹസിക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് വ്യാജവാർത്തകൾ ഇത്ര പെട്ടെന്ന് പ്രചരിക്കാൻ കാരണമെന്ന് അണ്ണാമലൈ പറഞ്ഞു. ഡിഎംകെയുടെ ഉത്ഭവം മുതൽ അവര്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷം പടർത്തുകയാണ്. ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം പാർട്ടിയുടെ മന്ത്രിമാരും എംപിമാരും അവരുടെ പ്രസംഗങ്ങളിൽ എണ്ണമറ്റ തവണ (ഉത്തരേന്ത്യക്കാരെ) പരിഹസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

advertisement

Also Read – ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് വ്യാജ വാർത്ത; തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകരടക്കം നാല് പേർക്കെതിരെ കേസ്

തമിഴ്നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തിൽ നാല് പേർക്കെതിരെ  നേരത്തെ കേസെടുത്തിരുന്നു.  വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചവർ രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവർത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി.

മാധ്യമപ്രവർത്തകർ ഉൾപ്പെടെ നാലു പേർക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റർ ചെയ്തത്. ദൈനിക് ഭാസ്കർ എഡിറ്റർ, മാധ്യമപ്രവർത്തകനായ മുഹമ്മദ് തൻവീർ, ഉത്തർപ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ സുഗം ശുക്ല എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

advertisement

വ്യാജ വാർത്ത നൽകിയതിനും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനും ഐപിസി, ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summery: Chennai police have booked Tamil Nadu Bharatiya Janata Party (BJP) president K Annamalai for allegedly inciting violence and promoting enmity between two groups after rumours of attacks on migrant workers in the state.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
വ്യാജവാർത്ത: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ കേസ്; കുടിയേറ്റ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്ന പ്രചാരണത്തിന്
Open in App
Home
Video
Impact Shorts
Web Stories