ബസ്തർ മേഖലയിലെ കുത്രുവിലേക്ക് പോവുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് ആക്രമണമുണ്ടായത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
കുത്രു ബെദ്രെ റോഡിൽ സ്ഫോടക വസ്തു സ്ഥാപിച്ച് വാഹനം കടന്നുപോകുമ്പോൾ പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘത്തിന് നേരേ ആക്രമണമുണ്ടായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 5 മാവോവാദികളെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണമുണ്ടായത്.
advertisement
Summary: A group of Naxalites on Monday blew up a vehicle carrying police personnel with an improvised explosive device in Chhattisgarh’s Bijapur district. At least nine people – including eight jawans and the driver – have been confirmed dead in the incident so far, according to police.