മുൻ ബീഹാർ ഗവർണർ ആർ എസ് ഗവായിയുടെ ഭാര്യയാണ് കമൽ ഗവായി. താനും പരേതനായ ഭർത്താവും ഡോ. ബി ആർ അംബേദ്കറുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നുവെന്ന് കമൽ ഗവായി കത്തിൽ പറയുന്നു.
"പരിപാടിയുടെ വാർത്ത പ്രസിദ്ധീകരിച്ചയുടനെ ആളുകൾ എനിക്കെതിരെ മാത്രമല്ല, ദാദാസാഹിബ് ഗവായിക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങി. അംബേദ്കറുടെ തത്വങ്ങൾക്കനുസൃതമായാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതം നയിച്ചത്, അദ്ദേഹം തന്റെ ജീവിതം മുഴുവൻ അംബേദ്കറൈറ്റ് പ്രസ്ഥാനത്തിനായി സമർപ്പിച്ചു," അവർ എഴുതി.
advertisement
ആർഎസ്‌എസ് പരിപാടികളിൽ പങ്കെടുക്കുന്നത് ഉൾപ്പെടെ പരസ്പര വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുള്ള സംഘടനകളുമായി തന്റെ ഭർത്താവ് പലപ്പോഴും ഇടപെട്ടിരുന്നുവെന്നും എന്നാൽ അവരുടെ ഹിന്ദുത്വ തത്ത്വചിന്ത ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഒക്ടോബർ 5 ലെ ചടങ്ങിൽ താൻ വേദിയിൽ ഉണ്ടായിരുന്നെങ്കിൽ, അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുമായിരുന്നുവെന്നും എന്നാൽ ഒരൊറ്റ പരിപാടിയുടെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ആരോപണങ്ങളും ശ്രമങ്ങളും വല്ലാതെ വേദനിപ്പിച്ചുവെന്നും ഈ വിവാദം അവസാനിപ്പിക്കാനാണ് പരിപാടിയിൽ പങ്കെടുക്കെണ്ട എന്ന് തീരുമാനിച്ചതെന്നും കമൽ ഗവായ് കത്തിഷ വിശദീകരിച്ചു.