പഹൽഗാമിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചതിന് തുടർന്ന് തുർക്കി, അസർബൈജാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബഹിഷ്‌കരിക്കണമെന്നാണ് ഇന്ത്യൻ ജനതയുടെ നിലപാട്. കഴിഞ്ഞ ആഴ്ച, ചൈന ഡെയ്‌ലിയിൽ വന്ന ഒരു വാർത്താ റിപ്പോർട്ടിൽ കശ്മീരിൽ കുറഞ്ഞത് മൂന്ന് ഇന്ത്യൻ ജെറ്റുകളെങ്കിലും തകർന്നുവീണുവെന്നായിരുന്നു അവകാശപ്പെട്ടത്.
എന്നാൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വസ്തുതാ പരിശോധനാ യൂണിറ്റ് ഈ അവകാശവാദം നിഷേധിച്ചു, വാർത്തയിലെ അനുബന്ധ ചിത്രം 2019 ലെ ഒരു സംഭവത്തിന്റേതാണെന്നും സ്ഥിരീകരിച്ചു.അതേസമയം ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ, പാകിസ്ഥാന്റെ "പരമാധികാരം, പ്രദേശിക സമഗ്രത, ദേശീയ സ്വാതന്ത്ര്യം" എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന ഉറച്ചുനിൽക്കുന്നത് തുടരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
advertisement