ശനിയാഴ്ച പുലര്‍ച്ചെ 3.15നാണ് ആസാദ് അറസ്റ്റിലായത്. കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനെത്തിയ ആസാദിനെ പൊലീസ് തടയുകയായിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രശേഖർ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകൾക്കു ശേഷമാണ് ആസാദിനെ പൊലീസ് പിടികൂടിയത്.
ജമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് പോലീസ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു.
Also read പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ കാണാനില്ലെന്ന് പ്രശാന്ത് കിഷോർ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2019 10:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Citizenship Act Protests | പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് റിമാൻഡിൽ