വൈകുന്നേരം നാലു മണിയോടെ ജാമിയ മിലിയയിലെ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. എന്നാൽ, ഈ മാർച്ച് പൊലീസ് തടയുകയായിരുന്നു. മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്യാർഥികൾ തങ്ങൾക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ആശങ്കകൾ പരിഹരിക്കും; പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്തിയേക്കുമെന്ന സൂചന നൽകി അമിത്ഷാ
സർവകലാശാല അടച്ചിട്ടും വിദ്യാർഥികൾ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു. സുഖ്ദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാർ, ജസോള വിഹാർ, ആശ്രം മെട്രോ സ്റ്റഷനുകളാണ് അടച്ചത്.
advertisement
അതേസമയം, പുതിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളുടെ വാദം തള്ളി കേന്ദ്രം. പൗരത്വ നിയമം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കിയേ കഴിയൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ഒരു സംസ്ഥാനത്തിനും നടപ്പാക്കാതിരിക്കാൻ കഴിയില്ല. പൗരത്വ നിയമത്തിനെതിരെ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
