മെയ്തി സംഘടനയായ അരംബായ് തെങ്കോളിന്റെ നോതാവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി നേതാവിന്റെ അറസ്റ്റിനെത്തുടർന്ന് ശനിയാഴ്ച രാത്രി മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലെ ക്വാകിത്തേലിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വംശീയ കലാപത്തിനിടെ കുക്കി ഗ്രാമങ്ങൾ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന മെയ്‌തി വളണ്ടിയർ ഗ്രൂപ്പായ അരംബായ് തെങ്കോളിൽപ്പെട്ടവരായിരുന്നു പ്രതിഷേധക്കാർ. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും റോഡുകളിൽ ടയറുകൾ കത്തിക്കുകയും ചെയ്തു.
advertisement
അറസ്റ്റിനു തൊട്ടുപിന്നാലെ, വലിയ ജനക്കൂട്ടം തെരുവുകളിൽ തടിച്ചുകൂടി റോഡുകൾക്ക് തീയിട്ടു. സംഘർഷാവസ്ഥ തുടർന്നതോടെ പ്രദേശത്ത് ഏകദേശം 50 റൗണ്ട് വെടിവയ്പ്പുകൾ കേട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചു.വെടിവയ്പ്പും പ്രതിഷേധവും ഞായറാഴ്ച പുലർച്ചെ വരെ തുടർന്നു.