TRENDING:

കോയമ്പത്തൂർ കാർ സ്ഫോടനം: എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്നാട്; പ്രതികൾക്ക് ഐഎസ് ബന്ധം

Last Updated:

അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്. കേസിന്റെ ​ഗൗരവം കണക്കിലെടുത്ത് കേസ് എൻ ഐ എക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്.
advertisement

കോയമ്പത്തൂർ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് ചെന്നൈയിൽ ഉന്നത തലയോ​ഗം ചേർന്നിരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന യോ​ഗത്തിൽ ഡിജിപി ശൈലേന്ദ്രബാബു ഐ പി എസ്, ചീഫ് സെക്രട്ടറി ഇറൈ അൻപ്, ആഭ്യന്തര സെക്രട്ടറി എന്നിവർ പങ്കെടുത്തിരുന്നു. യോ​ഗത്തിന് ശേഷമാണ് കേസ് എൻ ഐ എക്ക് കൈമാറാ‍ൻ ശുപാർശ ചെയതത്

അതേസമയം കോയമ്പത്തൂർ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്ക് ഐ എസ് ബന്ധമുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിലിനെ 2019 -ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ്. ബന്ധത്തെ തുടർന്നാണ് വ്യക്തമായിരിക്കുന്നത്.

advertisement

Also Read- കോയമ്പത്തൂർ സ്ഫോടനക്കേസ്; കാറ് 10 തവണ കൈമറിഞ്ഞെത്തി; പ്രതികള്‍ക്കെതിരെ UAPA ചുമത്തി

അതിനിടെ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ 13 ശരീര ഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്കയച്ചു. ശരീരത്തിൽ രാസലായനി ഉണ്ടോയെന്ന് പരിശോധിക്കും. ഇത് കേസ് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് സൂചന.

ജമേഷ മുബീന്റെ വീട്ടിലെ പരിശോധനയിൽ കോയമ്പത്തൂരിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണർ ഓഫീസ് എന്നിവയുടെ വിവരങ്ങളും പോലീസ് കണ്ടെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/
കോയമ്പത്തൂർ കാർ സ്ഫോടനം: എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്നാട്; പ്രതികൾക്ക് ഐഎസ് ബന്ധം
Open in App
Home
Video
Impact Shorts
Web Stories