ഊര്‍ജസ്വലനായി ഇരിക്കുന്ന മാധവിനെയാണ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുക. പത്ത് സെക്കന്‍ഡിന് ശേഷം മേശയിലേക്ക് താഴ്ന്നു കിടക്കുന്നതും അസ്വസ്ഥനാകുന്നതും കാണാം. തൊട്ടടുത്തിരുന്ന വിദ്യാര്‍ഥി മാധവിനെ ആശ്വസിപ്പിക്കുന്നതും അധ്യാപകന്‍ ഇത് ശ്രദ്ധിക്കുന്നതും കാണാന്‍ കഴിയും. തൊട്ടുപിന്നാലെ മാധവ് നിലത്തേക്ക് മറിഞ്ഞുവീഴുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്നു തന്നെ മറ്റുവിദ്യാര്‍ഥികളും മാധവിന് സഹായവുമായി എത്തി. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ മാധവിനെ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരിശീലന കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ വലിയതോതിലാണ് പ്രചരിക്കുന്നത്. ഇത് സൈലന്റ് അറ്റാക്ക് ആണെന്നും സമീപ ആഴ്ചകളില്‍ ഇത്തരത്തില്‍ നാലുപേരെങ്കിലും ഇൻഡോറിൽ മരണപ്പെട്ടതായും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലാതെ വരുന്ന ഹൃദയാഘാതത്തെയാണ് നിസൈലന്റ് അറ്റാക്ക് (silent heart attack) എന്നു പറയുന്നത്. ഇത്തരം കേസുകളില്‍ നേരത്തെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
advertisement
55 വയസ്സുള്ള വ്യവസായി വ്യായാമം ചെയ്തുകൊണ്ടിരുന്നപ്പോള്‍ മരണപ്പെട്ട കേസ് അടുത്തിടെയാണ് റിപ്പോര്‍ട്ടു ചെയ്തത്. 16 വയസ്സുള്ള വിദ്യാര്‍ഥിനിയും സ്‌കൂളില്‍വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട വാര്‍ത്ത കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഐഐടി കാണ്‍പൂരിലെ മുതിര്‍ന്ന പ്രൊഫസറും പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തിനിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.